കാസര്‍കോട്: (my.kasargodvartha.com 07.12.2017) രാജ്യത്തിന്റെ മതേതര മൂല്യങ്ങളേയും ഭരണഘടനയേയും നശിപ്പിച്ചു കൊണ്ട് സംഘ്പരിവാര്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ ധ്വംസനത്തിനെതിരെ ഇരകളുടെ പക്ഷത്ത് നിന്ന് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നിയമപാലകരുടെ ഭാഗത്ത് നിന്നുണ്ടായ നടപടി മതനിരപേക്ഷ ക്കെതിരാണെന്നും ഇരകളുടെ പക്ഷത്ത് നിന്ന് നീതിക്ക് വേണ്ടിയാണ് നിയമപാലകര്‍ നിലകൊള്ളേണ്ടതെന്നും എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ പറഞ്ഞു.
'രാജ്യത്തെ അപമാനിക്കപ്പെട്ട 25 വര്‍ഷം' എന്ന തലക്കെട്ടില്‍ എസ്.ഡിപി.ഐ മണ്ഡലം തലങ്ങള്‍ നടത്തിയ ധര്‍ണയുടെ ഭാഗമായി കാസര്‍കോട് മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരചുവട്ടില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി തകര്ക്കപ്പെട്ടവര്ക്കാണ് അത് മറവിപ്പിക്കാന് ആഗ്രഹമുള്ളത്. അതിന് ഇവിടെയുള്ള പലരും അറിയാതെയൊ, അറിഞ്ഞോ കൂട്ട് നില്ക്കുന്നു. മറവിയിലാണ് ഫാസിസം നിലകൊള്ളുന്നത്. അത് നാം തിരിച്ചറിയണം. ബാബരി ഒരു വിഭാഗത്തിന്റെ വിഷയമല്ല അത് ഇന്ത്യയുടെ മതേതരത്വത്തിന്റെ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം ജനറല്‍ സെക്രട്ടറി സകരിയ്യ ഉളിയത്തടുക്ക സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല എരിയാല്‍ അധ്യക്ഷത വഹിച്ചു. സഹദ് ഉളിയത്തടുക്ക, മുഹമ്മദ് കരിമ്പളം സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SDPI Dec 6 day marked