Join Whatsapp Group. Join now!

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി പൊളിറ്റിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നു

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി Kasaragod, Kerala, News, Press meet, Muslim-league, M.C.Khamarudheen, Political Class for Volunteers; Muslim League.
കാസര്‍കോട്: (my.kasargodvartha.com 29.12.2017) മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി പൊളിറ്റിക്കല്‍ ക്ലാസുകള്‍ തുടങ്ങുന്നു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പരിധികളില്‍ വാര്‍ഡ് തലങ്ങള്‍ കേന്ദ്രീകരിച്ച് പൊളിറ്റിക്കല്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ വ്യക്തമാക്കി. കാസര്‍കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച
മീറ്റ് ദി പ്രസ് പരിപാടിയിലാണ് ഖമറുദ്ദീന്‍ ഇക്കാര്യം പറഞ്ഞത്.

Kasaragod, Kerala, News, Press meet, Muslim-league, M.C.Khamarudheen, Political Class for Volunteers; Muslim League.

പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പരിജ്ഞാനം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്. ആദ്യ ഘട്ടമായി ചെങ്കള പഞ്ചായത്തിലെ 15-ാം വാര്‍ഡിലായിരിക്കും ക്ലാസ് നടക്കുക. തുടര്‍ന്ന് മറ്റു വാര്‍ഡുകളിലും ക്ലാസുകള്‍ സംഘടിപ്പിക്കുകയും. തുടര്‍ച്ചയായ ക്ലാസുകളിലൂടെ അച്ചടക്കമുള്ള പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിനു പുറമെ ജില്ലയിലെ സാംസ്‌കാരിക രംഗത്തും പാര്‍ട്ടിയുടെ ഇടപെടല്‍ ശക്തമാക്കും. എഴുത്തുകാരുടെ കൂട്ടായ്മയും ഉണ്ടാകുമെന്ന് ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Press meet, Muslim-league, M.C.Khamarudheen, Political Class for Volunteers; Muslim League.

Post a Comment