Join Whatsapp Group. Join now!

'പൊലിമ' നാട്ടുത്സവം സമാപനം 23, 24 തിയ്യതികളില്‍; മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

നവംബര്‍ 20 ന് തുടങ്ങിയ പട്‌ലയുടെ നാട്ടുത്സവം, പൊലിമയുടെ സമാപനാഘോഷം 23, 24 തിയ്യതികളില്‍ പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണKerala, News, Kasargod, Polima, Patla, Natutsavam, Celebration, Village festival, Polima village fest ends on 24th , E Chandrashekharan.
പട്‌ല: (my.kasargodvartha.com 22.12.2017) നവംബര്‍ 20 ന് തുടങ്ങിയ പട്‌ലയുടെ നാട്ടുത്സവം, പൊലിമയുടെ സമാപനാഘോഷം 23, 24 തിയ്യതികളില്‍ പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് പൊലിമ ഭാരവാഹികള്‍ അറിയിച്ചു. നാലായിരത്തിലധികം ജനസംഖ്യയുള്ള പടഌില്‍, ജാതിമതരാഷ്ട്രീയ ഭേദമന്യേ ഇതാദ്യമായാണ് ഒരു കുടക്കിഴില്‍ നാട്ടുത്സവം സംഘടിപ്പിക്കുന്നത്. പൊലിമയ്ക്ക്  അഭൂതപൂര്‍വ്വമായ സ്വീകരണമാണ് പ്രദേശവാസികളില്‍ നിന്ന് ലഭിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Kerala, News, Kasargod, Polima, Patla, Natutsavam, Celebration, Village festival, Polima village fest ends on 24th , E Chandrashekharan.


പൊലിമയൊരുക്കം, കഥാ ശില്‍പശാല, നാടന്‍ പാട്ടുത്സവം, നാടന്‍പാട്ട് വര്‍ക്ക്‌ഷോപ്പ്, പൂമുഖപ്പെരുന്നാള്‍, ഇശല്‍ പൊലിമ, സ്‌നേഹാദരവ്, റോഡ്‌ഷോ, ചായമക്കാനി, പഞ്ചാരപ്പൊല്‍സ്, ഒരുമയ്ക്കായോട്ടം, സ്ട്രീറ്റ് റണ്‍, ബിസ്‌പൊലിമ, അറേബ്യന്‍ പൊലിമ, കാഴ്ച്ച എക്‌സിബിഷന്‍, തൈനീട്ടം, സൈബര്‍ പൊലിമ, ഖുര്‍ആന്‍ സെഷന്‍, കായികപ്പൊലിമ, സര്‍ഗ്ഗപ്പൊലിമ, എഴുത്ത് സായാഹ്നങ്ങള്‍, ആര്‍ട് പ്രദര്‍ശനം തുടങ്ങി വിവിധ ടൈറ്റിലുകളില്‍ നാല്പതിലധികം സെഷനുകള്‍ ഇക്കാലയളവിനുള്ളില്‍ സംഘടിപ്പിച്ചു.

പരസ്പര സ്‌നേഹവും വിശ്വാസവും സഹകരണവും സൗഹൃദവും നിലനിര്‍ത്തുന്നതോടൊപ്പം അവ നഷ്ടപ്പെട്ടുപോകാതിരിക്കുവാനുള്ള ജാഗ്രതാ സമുഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് പൊലിമ നടത്തിയ പരിപാടികളുടെ പ്രധാന ഉദ്ദേശം.

സമാപനാഘോഷം കേരള റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എംപി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ,  കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. പൊലിമ ചെയര്‍മാന്‍ എച്ച് കെ അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിക്കും. മാലതി സുരേഷ് (പ്രസിഡന്റ്, മധുര്‍ ഗ്രാമപഞ്ചായത്ത്), എം എ മജീദ് (വാര്‍ഡ് മെമ്പര്‍), സി എച്ച് അബുബക്കര്‍, സൈദ് കെ എം, കുമാരി റാണി ടീച്ചര്‍, ബിജു കെ എസ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തും.

തലമുറ സംഗമങ്ങള്‍, ബാച്ച് മേറ്റ്‌സ് മീറ്റ്, പ്രവാസിക്കൂട്ടം, ടീന്‍സ് ഫെസ്റ്റ്, കൊങ്കാട്ടം, നാരങ്ങ മുട്ടായി, എക്‌സിബിഷന്‍, നാട്ടൊരുമ, സ്‌നേഹാദരവുകള്‍, പാചകമേള, ഇശല്‍ രാവ്, നാടന്‍ കളികള്‍, പൊലിമച്ചന്ത, കളിക്കുടുക്ക, മാജിക് ഷോ, പട്‌ലേസ്, ബഡ്‌സ് കാര്‍ണിവല്‍, പൂമ്പാറ്റകള്‍, വിവിധകലാപരിപാടികള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ ഈ രണ്ട് ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

പൊലിമപ്പെരുക്കം ബുള്ളറ്റിന്‍ പ്രകാശനം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്നു. കാസര്‍കോട് പ്രസ് ക്ലബ്ബ് സെക്രട്ടറി വിനോദ് പായം കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബ് കളനാടിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പൊലിമ ചെയര്‍മാന്‍ എച്ച് കെ അബ്ദുര്‍ റഹ് മാന്‍, റിസപ്ഷന്‍ വിംഗ് ചെയര്‍മാന്‍ സൈദ് കെ എം, ഫൈനാന്‍ഷ്യല്‍ കണ്‍വീനര്‍ അസ്ലം പട്‌ല, പബ്ലിസിറ്റി ചെയര്‍മാന്‍ എം കെ ഹാരിസ്, പ്രോഗ്രാം കണ്‍വീനര്‍ റാസ പട്‌ല, പ്രോഗ്രാം ഇന്‍ ചാര്‍ജ് ബി ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Kasargod, Polima, Patla, Natutsavam, Celebration, Village festival, Polima village fest ends on 24th , E Chandrashekharan.

Post a Comment