Join Whatsapp Group. Join now!

മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കീയൂര്‍ ഇസ്മാഈല്‍ നിര്യാതനായി

മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുട്ടം കുന്നിലിലെ ഇസ്മാഈല്‍ കീയൂര്‍ (65) നിര്യാതനായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, പ്രവാസി Kasaragod, Kerala, news, Death, Obituary, Committee, Mangalpady, Panchayath, Keeyur ismail passes away
ഉപ്പള: (my.kasargodvartha.com 25.12.2017) മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുട്ടം കുന്നിലിലെ ഇസ്മാഈല്‍ കീയൂര്‍ (65) നിര്യാതനായി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്, മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട്, മുട്ടം ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട്, ജമാഅത്ത് അഡ് വൈസറി ബോര്‍ഡ് അംഗം, കുന്നില്‍ ജമാഅത്ത് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവന്നിരുന്നു.

മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം കൂടിയാണ്. മുട്ടം പ്രദേശത്തെ സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കീയൂര്‍ അബ്ദുല്ല- ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: ഫൈസല്‍ (ഗള്‍ഫ്), ഹഫ്‌സത്ത്, സാബിറ, സഫ് വാന.

മരുമക്കള്‍: തംഷീദ, നവാസ്്, നിര്‍സ, അഫ്ത്തര്‍ (മൂവരും ഗള്‍ഫ്). സഹോദരങ്ങള്‍: മുഹമ്മദ് കീയൂര്‍, പരേതനായ ഹസൈനാര്‍ കീയൂര്‍. ഖബറടക്കം മുട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Committee, Mangalpady, Panchayath, Keeyur ismail passes away
< !- START disable copy paste -->

Post a Comment