Join Whatsapp Group. Join now!

ജനറല്‍ ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ നടത്തി

സര്‍ക്കാറിന്റെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ അലംഭാവവും കാരണം പാവപ്പെട്ട രോഗികളുടെKerala, News, Govt. Hospital, Government, Treatment, Patients, MYL, Protest, Kasaragod
കാസര്‍കോട്: (my.kasargodvartha.com 19.12.2017) സര്‍ക്കാറിന്റെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ അലംഭാവവും കാരണം പാവപ്പെട്ട രോഗികളുടെ ചികില്‍സാ ആശ്രയ കേന്ദ്രമായ കാസര്‍കോട് ജനറല്‍ ആശുപത്രി നേരിടുന്ന ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ്ണ പ്രതിഷേധത്തിന്റെ കാഹളം മുഴക്കി. കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ എട്ടു നില കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുക, നിലവിലെ ഏഴുനില കെട്ടിടത്തിലെ നിശ്ചലമായ ലിഫ്റ്റ് സംവിധാനം പുന:സ്ഥാപിക്കുക, മൃതദേഹം പോലും ചുമന്ന് കൊണ്ട് വരേണ്ട ദുസ്ഥിതി പരിഹരിക്കാന്‍ റാമ്പ് സംവിധാനം ഏര്‍പ്പെടുത്തുക, ജീര്‍ണ്ണിച്ച് തുരുമ്പെടുത്ത് അപകടാവസ്ഥവരുത്തിയേക്കാവുന്ന ചികില്‍സാ ഉപകരണങ്ങള്‍ മാറ്റുക, ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തിയത്.


ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി എ അബ്ദുര്‍ റഹ് മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, മൂസ ബി ചെര്‍ക്കള, എകെഎം അഷ്‌റഫ്, അഷ്‌റഫ് ഇടനീര്‍, ടി ഡി കബീര്‍, എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ഇഖ്ബാല്‍ ടി എം, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തൂര്‍, എം എ നജീബ്, ഹാഷിം ബംബ്രാണി, ബി കെ സമദ്, വി എം മുനീര്‍, മുത്തലിബ് പാറക്കട്ടെ, ഖാലിദ് പച്ചക്കാട്, ബദ്‌റുദ്ധീന്‍ താഷിം, അന്‍വര്‍ ഓസോണ്‍, ഷംസുദ്ധീന്‍ കിന്നിംഗാര്‍, കെ എം അബ്ദുര്‍ റഹിമാന്‍, നവാസ് കുഞ്ചാര്‍, കെ എം ബഷീര്‍, അസീസ് എ എ, ഇഖ്ബാല്‍ ചൂരി, ഫാറൂഖ് കുമ്പടാജെ, അബ്ദുര്‍ റഹിമാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര, ഹാരിസ് തായല്‍, സി ടി റിയാസ്, ജീലാനി കല്ലങ്കൈ, ഹൈദര്‍ കടുംപ്പംങ്കുഴി, മൊയ്ദീന്‍ ആദൂര്‍, ഹമീദ് മഞ്ഞംപാറ, അബ്ദുര്‍ റഹിമാന്‍ കുഞ്ചാര്‍, അസ്‌ക്കര്‍ ചൂരി, ഹസ്സന്‍ പതിക്കുന്നില്‍, സി എ ഹാരിസ് സംബന്ധിച്ചു. ഉമറുല്‍ ഫാറൂഖ് ആദൂര്‍ നന്ദി പറഞ്ഞു.

WATCH VIDEO




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Govt. Hospital, Government, Treatment, Patients, MYL, Protest, Kasaragod

Post a Comment