കാസര്‍കോട്: (my.kasargodvartha.com 03.12.2017) പാര്‍ട്ടി രൂപീകരിച്ച് കാല്‍നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന വേളയില്‍ 'കാലിടറാതെ കാല്‍ നൂറ്റാണ്ട്, രാഷ്ട്രീയ വിശുദ്ധിയുടെ വരിയില്‍ അണിചേരാന്‍' എന്ന പ്രമേയവുമായി ഐ എന്‍ എല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലയിലേക്കുള്ള മെമ്പര്‍ഷിപ്പ് ജില്ലാ പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം എന്നിവരെ ഏല്‍പ്പിച്ചു കൊണ്ട് റിട്ടേണിങ്ങ് ഓഫീസര്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെ എസ് ഫക്രുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, എം എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, സഫറുല്ലാഹ് ഹാജി, മുസ്ഥഫ തോരവളപ്പ്, സുബൈര്‍ പടുപ്പ്, കപ്പണ മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, സി എം എ ജലീല്‍, അജിത് കുമാര്‍ ആസാദ്, ഹംസ മാസ്റ്റര്‍, ഇക്ബാല്‍ മാളിക, തുടങ്ങിയവര്‍ പ്രസംഗിച്ചു.
മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് ശേഷം ഡിസംബര്‍ ഒന്നുമുതല്‍ ശാഖ തലങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തും. റിട്ടേണിങ്ങ് ഓഫീസര്‍മാരായി ഉദുമ: അസീസ് കടപ്പുറം, കാസര്‍കോട്: എം എ ലത്തീഫ്, കാഞ്ഞങ്ങാട്: മൊയ്തീന്‍ കുഞ്ഞി കളനാട്, തൃക്കരിപ്പൂര്‍: അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, മഞ്ചേശ്വരം: മുസ്ഥഫ തോരവളപ്പ് തുടങ്ങിയവരെ ചുമതലപ്പെടുത്തി.
Keywords: Kerala, News, INL Membership campaign started