Join Whatsapp Group. Join now!

ഖാസി കേസ്: സത്യം തെളിയുന്നതുവരെ എസ് കെ എസ് എസ് എഫ് സമര രംഗത്തുണ്ടാകും: ഇബ്രാഹിം ഫൈസി ജെഡിയാര്‍

ഉത്തര മലബാറിലെ സമന്വയ വിദ്യഭ്യാസ മുന്നേറ്റങ്ങളുടെ ശില്പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും Gulf, News, Doha, Ibrahim Faisy Jediyar on Khazi case.
ദോഹ: (my.kasargodvartha.com 23.12.2017) ഉത്തര മലബാറിലെ സമന്വയ വിദ്യഭ്യാസ മുന്നേറ്റങ്ങളുടെ ശില്പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് പിന്നിലെ സത്യം പുറത്തുവരുന്നത് വരെ നിയമ പോരാട്ടവുമായി എസ് കെ എസ് എസ് എഫ് ഉണ്ടാകുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍. ഖാസിയെയും സമുദായത്തെയും അവഹേളിക്കുന്നവര്‍ ദുരൂഹമരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യത്തെ പേടിക്കുകയാണെന്നും പ്രതികളെ രക്ഷിക്കനുള്ള കുത്സിത ശ്രമം നടക്കുന്നുണ്ടെന്ന് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാലത്തില്‍ സമൂഹത്തിനു ബോധ്യപ്പെട്ടുവെന്നും അദ്ദേഹ പറഞ്ഞു. എസ് കെ എസ് എസ് എഫ് ഖത്തര്‍ കാസര്‍കോട് ജില്ല കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Gulf, News,  Doha, Ibrahim Faisy Jediyar on Khazi case.


ജില്ല പ്രസിഡന്റ് കെ എസ് അബ്ദുല്ല ഉദുമ അധ്യക്ഷത വഹിച്ചു. സി എം കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ ക്ലിപ്പിംഗുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്ന തല്പരകക്ഷികളുടെ നിലപാടില്‍ എസ് കെ എസ് എസ് എഫിന് പങ്കില്ലെന്നും വെളിപ്പെടുത്തലുകള്‍ നടത്തിയവരെ കൊണ്ട് കോടതി മുമ്പാകെ നേരിട്ട് മൊഴി നല്‍കുന്നത് ഉള്‍പ്പെടെ നീതി നിര്‍വഹണത്തിന് ആവശ്യമായ നിയമപരമായ നീക്കങ്ങള്‍ സംഘടന നേരത്തെ ചെയ്തു വരുന്നുണ്ടെന്നും കൃത്യവും സത്യസന്ധവുമായ പുനരന്വേഷണം കുറ്റവാളികളെ തിരിച്ചറിയാനും യഥാര്‍ത്ഥ വസ്തുത പുറത്തുവരാനും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബ്ബാസ് ഫൈസി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം എ നാസര്‍ കൈതക്കാട് സ്വാഗതം പറഞ്ഞു. ഹാരിസ് എരിയാല്‍, കെ ബി മുഹമ്മദ് ബായാര്‍, നൗഷാദ് ബദിയടുക്ക, മജീദ് ചെമ്പരിക്ക, മൊയ്തീന്‍ ബേക്കല്‍, എം കെ നൂറുദ്ദീന്‍ പടന്ന, റഹീം ബായാര്‍, മുഹമ്മദ് ബായാര്‍, ശുഹൈബ് അബൂ സുല്‍ത്താന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords:  Gulf, News,  Doha, Ibrahim Faisy Jediyar on Khazi case.

Post a Comment