ചെമ്മനാട്:(my.kasargodvartha.com 30/11/2017) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കലോല്‍സവ നഗരിയില്‍ കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം വിജയകരമായ പരിസമാപ്തിയിലേക്ക്. ഒരു നാടിന്റെ മുഴുവന്‍ പ്രയത്‌നവും സഹകരണവും കലോല്‍സവത്തെ വിജയകരമാക്കിത്തീര്‍ത്തു. 14 വര്‍ഷത്തെ ഇടവേളക്കു ശേഷം ചെമ്മനാടിന്റെ സ്വച്ഛ വിഹായസ്സിനെ വര്‍ണ്ണാഭമാക്കി വിരുന്നെത്തിയ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വമ്പിച്ച വരവേല്‍പ്പാണ് നാട്ടുകാര്‍ നല്‍കിയത്.
മത്സരാര്‍ത്ഥികള്‍ക്ക് വസ്ത്രം മാറാനും മേക്കപ്പിനും തുടങ്ങി സകലമാന സൗകര്യങ്ങളും ചെയ്തുനല്‍കി സമീപത്തെ വീട്ടുകാരും പാര്‍ക്കിങ്ങിനായി സ്ഥല സൗകര്യം ചെയ്തുകൊടുത്ത് സ്വകാര്യ വ്യക്തികളും കലോത്സവത്തിന് അളവറ്റ പിന്തുണയും സഹകരണവും നല്‍കി. അതോടൊപ്പം കലോത്സവത്തിന്റെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രദേശത്തെ ക്ലബ്ബുകളും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഉന്നത വ്യക്തികളും നല്ലവരായ നാട്ടുകാരുമെല്ലാം കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് നിര്‍ലോഭ പിന്തുണ നല്‍കി.
എന്തും തന്നെയായാലും ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന ചെമ്മനാടിന്റെ ചരിത്രത്തിലേക്ക് തങ്കലിപികളാലുള്ള പുത്തനേടുകള്‍ വിളക്കിച്ചേര്‍ത്തുകൊണ്ടാണ് ജില്ലാ കലോത്സവം വിടവാങ്ങുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Chemnad, District Kalolsavam, CJHSS Chemnad, Natives, District kalolsavam ends.