ചെമ്മനാട്: (www.kasargodvartha.com 01/12/2017) കാണികളുടെ മനംകവര്‍ന്ന ഉജ്ജ്വല പ്രകടനത്തിലൂടെ മൂകാഭിനയത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സ്‌കൂളിലെ തന്നെ അധ്യാപകനായ ജിജി മാഷിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. മുഹമ്മദ് അര്‍ഷാദ് ഹനീഫ, തന്‍വീര്‍ അഹമദ്, അബ്ദുല്ല ഷാനിബ്, അഹമ്മദ് കബീര്‍, ഷുഹൈബുല്‍ ഹര്‍ഫാന്‍ ഹനീഫ്, മുഹമ്മദ് ഷഹീന്‍ സാദത്ത്, മുഹമ്മദ് ശബാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ഒന്നാം സ്ഥാനം നേടിയത്.
മനുഷ്യന്‍ മനുഷ്യനെ ഇല്ലായ്മ ചെയ്യുന്ന യുദ്ധക്കൊതിക്ക് എതിരെയുള്ള സന്ദേശമായിരുന്നു മൂകാഭിനയം. വിധിപ്രഖ്യാപനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ ജിജി മാഷിനെ എടുത്തുയര്‍ത്തി ആഹ്ലാദപ്രകടനം നടത്തി. 18 വര്‍ഷമായി ജിജി മാഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂകാഭിനയം പരിശീലിപ്പിക്കുന്നുണ്ട്. 2010ല്‍ പെണ്‍കുട്ടികളെ മാത്രം മത്സരിപ്പിച്ച് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.
Keywords: Kerala, News, Kalolsavam, CJHSS qualified to state level in mime show