കാസര്‍കോട്: (my.kasargodvartha.com 10.12.2017) പരവനടുക്കത്ത് സ്ഥിതി ചെയ്യുന്ന ശിശുമന്ദിരം അവിടെ നിന്നും തലശ്ശേരിയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബാലസംഘം കാസര്‍കോട് ജില്ലാ നേതൃത്വം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പിന്നോക്ക ജില്ലയായ കാസര്‍കോട് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമാണ് അടച്ചു പൂട്ടലിനു വിധേയമാകുന്നത്. പ്രത്യേകം പരിചരണം ആവശ്യമുള്ള കുട്ടികളും, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കേസിലകപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന കുട്ടികളേയും ഒരേ കെട്ടിടത്തില്‍ പാര്‍പ്പിക്കരുതെന്ന ജൂവൈനല്‍ ജസ്റ്റീസ് നിയമ വ്യവസ്ഥ ചൂണ്ടിക്കാണിച്ചാണ് സാമൂഹ്യ നീതി വകുപ്പ് പരവനടുക്കത്തെ കുട്ടികളെ തലശേരിയിലേക്ക് മാറ്റാന്‍ തിരക്കിട്ടു ശ്രമം നടത്തുന്നത്.
എല്ലാ ജില്ലയിലും ചില്‍ഡ്രന്‍സ് ഹോം നിലവിലുണ്ടായിരിക്കണം എന്ന പിണറായി സര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമാണ് ഈ നീക്കമെന്നും, അതിര്‍ത്തി ജില്ലയുടെ പരിഗണന പോലും പരവനടുക്കത്തിനു നല്‍കുന്നില്ലെന്നും ബാലസംഘം ആരോപിച്ചു. ഒരു സ്ഥാപനം കൂടി കാസര്‍കോടു നിന്നും പറിച്ചു നടാനുള്ള കുല്‍സിത ശ്രമമാണ് ഇതിനു പിറകിലെന്നും ബഹുജന ആരോപണം ഉയര്‍ന്നു വരുന്നു. കുട്ടിക്കുറ്റവാളികളേയും, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരേയും ഒരുമിച്ചു താമസിപ്പിക്കാന്‍ അസൗകര്യമുള്ള പക്ഷം അതിനുള്ള മറുസംവിധാനങ്ങള്‍ക്കു തയ്യാറാകാതെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തെ തൂക്കിയെടുത്തു കൊണ്ടു പോവുകയല്ല വേണ്ടതെന്ന് ബാലസംഘം ആവശ്യപ്പെട്ടു. ചില്‍ഡ്രന്‍സ് ഹോം, ഒബ്സര്‍വേഷന്‍ ഹോം എന്നീ സംവിധാനങ്ങള്‍ പരവനടുക്കത്ത് നിലനിര്‍ത്തണമെന്നും അല്ലാത്തപക്ഷം ബഹുജനങ്ങളെ സംഘടിപ്പിച്ച് ചെറുത്തു നില്‍പ്പു സമരം സംഘടിപ്പിക്കുമെന്നും ബാലസംഘം മുന്നറിയിപ്പു നല്‍കി.
കാസര്‍കോട് ഒപ്പു മരച്ചോട്ടില്‍ നടന്ന പരിപാടി ശിശുക്ഷേമസമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗവുമായ ഒ.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബാലസംസം ജില്ലാ പ്രസിഡന്റ് പ്രവീണ്‍ പി.എം അധ്യക്ഷത വഹിച്ചു. ബാലസംഘം ജില്ലാ കണ്‍വീനര്‍ മധു മുതിയക്കാല്‍, ജില്ലാ കോഡിനേറ്റര്‍ ബി. വൈശാഖ്, കെ.വി ഗോവിന്ദന്‍, സജിത റായ്, ടി. ബാലകൃഷ്ണന്‍, അനില്‍ ചെന്നിക്കര, ജിതിന്‍, ഷിജിത എന്നിവര്‍ സംസാരിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി സുരജ് സ്വാഗതവും കെ.രാഗേഷ് നന്ദിയും പറഞ്ഞു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bala Sangh protest against Shifting of Children's home