കാസര്‍കോട്: (my.kasargodvartha.com 17.12.2017) മൈലാട്ടി 220 കെ.വി സബ് സ്റ്റേഷന്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലെ പത്തോളം സബ് സ്റ്റേഷനുകളില്‍ ദിവസം മുഴുവന്‍ വൈദ്യുതി വിതരണം തടസപ്പെടുത്തിയ നടപടി അന്വേഷിക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ് മാൻ ആവശ്യപ്പെട്ടു. ഒരുപാട് പൊതുപരിപാടികളും കല്യാണങ്ങളുമുണ്ടായിരുന്ന ഞായറാഴ്ച രാവിലെ മുതല്‍ രാത്രി വരെയാണ് മൂന്ന് നിയോജക മണ്ഡലങ്ങളിലും വൈദ്യുതി വിതരണം നിര്‍ത്തിവെച്ചത്. ഇതുകാരണം ജനങ്ങള്‍ ശരിക്കും ദുരിതമനുഭവിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയില്‍ മനപൂര്‍വം പലദിവസങ്ങളിലും വൈദ്യുതി വിതരണം നിര്‍ത്തിവെക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.
ആവശ്യത്തിന് ജീവനക്കാരില്ലാത്തെയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. വൈദ്യതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അവധി ദിവസങ്ങളില്‍ സ്ഥലത്തില്ലാത്തപ്പോഴാണ് കരാര്‍ ജീവനക്കാരെ ഏല്‍പിച്ച് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതെന്നാണ് വിവരം. ഇതുമൂലം വൈദ്യുതി ഉപഭോക്തക്കള്‍ നരകയാതനയാണ് അനുഭവിക്കുന്നതെന്നും കാസര്‍കോടും പരിസരപ്രദേശങ്ങളിലും നിസാരപ്രശ്‌നത്തിന്റെ പേരില്‍ ദിവസം മുഴുവന്‍ വൈദ്യുതി നിര്‍ത്തിവെക്കുന്നത് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും അയച്ച കത്തില്‍ അബ്ദുല്‍ റഹ് മാൻ ആവശ്യപ്പെട്ടു.
Keywords: A Abdul Rahman, IUML District Secretary, Kasaragod, STU, Electricity, KSEB, Power failure, KSEB Maintenance, Kasaragod News, Kerala News, Malayalam News, A Abdul Rahman criticizes KSEB for power cuts.