Join Whatsapp Group. Join now!

കമ്പിവേലിയും, ക്യാമറ പ്രഖ്യാപനവും ജലരേഖ; പുഴയോരത്ത് മാലിന്യപ്രളയം

മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് മൊഗ്രാല്‍ പുഴയോരം. പുഴയോരത്തെ കണ്ടല്‍ കാടുകളിലേക്കാണ് Kerala, News, Kasargod, Mogral, River, Waste dumping, Natives, Action, Waste dumping in Mogral River.
മൊഗ്രാല്‍: (my.kasargodvartha.com 21.11.2017) മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് മൊഗ്രാല്‍ പുഴയോരം. പുഴയോരത്തെ കണ്ടല്‍ കാടുകളിലേക്കാണ് പ്ലാസ്റ്റിക് സഞ്ചികളിലാക്കി രാത്രിയുടെ മറവില്‍ മാലിന്യങ്ങള്‍ തള്ളുന്നത്. പുഴയിലെയും, പുഴയോരത്തെയും ആവാസവ്യവസ്ഥയെയും മാലിന്യ നിക്ഷേപം സാരമായി ബാധിക്കുന്നതോടൊപ്പം കണ്ടല്‍കാടുകളുടെ ഇടയില്‍ മുട്ടയിടുന്ന മത്സ്യങ്ങളുടെ നാശത്തിനും ഇത് കാരണമാകുന്നു.

പുഴയിലെ ജലം ഉപയോഗിച്ചാല്‍ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും പ്രദേശവാസികള്‍ പറയുന്നു. മൊഗ്രാല്‍ പുഴ മലിനീകരണത്തിനെതിരെ സന്നദ്ധ സംഘടനകളും, പരിസ്ഥിതി പ്രവര്‍ത്തകരും നിരവധി തവണ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും അധികൃതര്‍ ഇതുവരെ കണ്ണു തുറന്നിട്ടില്ല. അറവുശാലകളിലെ മാംസാവശിഷ്ടങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവയാണ് മൊഗ്രാല്‍ പുഴയിലും, പുഴയോരത്തും തള്ളുന്നത്.

Kerala, News, Kasargod, Mogral, River, Waste dumping, Natives, Action, Waste dumping in Mogral River.


മൊഗ്രാല്‍ പുഴയോരത്തെ മാലിന്യ നിക്ഷേപം തടയാന്‍ കുമ്പള ഗ്രാമ പഞ്ചായത്ത് നേരത്തെ കമ്പിവേലികെട്ടി സംരക്ഷിക്കുമെന്നും, ഇത് നടക്കാതെ വന്നപ്പോള്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു. ഇതിന്നായി വാര്‍ഷിക പദ്ധതിയില്‍ തുകയും ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കിലും ഈ പ്രഖ്യാപനവും ജലരേഖയായി മാറി.

പുഴയോരത്തെ കൊപ്പളം പ്രദേശവാസികള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുഴ സംരക്ഷണത്തിനായുള്ള പോരാട്ടത്തിലാണ്. രാത്രി കാലങ്ങളിലും മറ്റും ഉറക്കമൊഴിച്ചു മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഇവര്‍ കാത്തിരിക്കുന്നു. ഒന്ന് രണ്ട് പ്രാവശ്യം ഇത്തരക്കാരെ കയ്യോടെ പിടികൂടുകയും താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയില്‍ ഒരിക്കല്‍ കൂടി ശക്തമാവുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Mogral, River, Waste dumping, Natives, Action, Waste dumping in Mogral River.

Post a Comment