Join Whatsapp Group. Join now!

തലമുറകളുടെ ഒത്തുചേരലായി ടി.കെ. കുടുംബ സംഗമം

നിരവധി തലമുറകളിലുള്ളവരുടെ കൂടിച്ചേരല്‍ ഒരുക്കി ചന്തേരയിലെ ടി.കെ. ഫൗണ്ടേഷന്‍. 90 വയസ് പ്രായമുള്ള Kerala, News, Trikaripur, Kasargod, T.K Family meet conducted.
തൃക്കരിപ്പൂര്‍: (my.kasargodvartha.com 28.11.2017) നിരവധി തലമുറകളിലുള്ളവരുടെ കൂടിച്ചേരല്‍ ഒരുക്കി ചന്തേരയിലെ ടി.കെ. ഫൗണ്ടേഷന്‍. 90 വയസ് പ്രായമുള്ള ടി.കെ. സൈനബയും രണ്ടു മാസം പ്രായമുള്ള റിയ ഫാത്വിമയെന്ന കൈക്കുഞ്ഞും ഉള്‍പ്പെടെ താവഴികള്‍ പലതാണ് ഒത്തുചേര്‍ന്നത്. ചന്തേരയില്‍ നടന്ന കുടുംബ സംഗമം മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ടും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.

ടി.കെ. പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. കുടുംബവുമായി പതിറ്റാണ്ടുകളായി ബന്ധമുള്ള ചന്തേരയിലെ എം. ചിരി, പി. കുഞ്ഞാതി എന്നിവരെ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ പൊന്നാട അണിയിച്ചു.

Kerala, News, Trikaripur, Kasargod, T.K Family meet conducted.


കരീം ചന്തേര, അബ്ദുല്‍ മജീദ് മൗലവി, എസ്.എം.കെ. തങ്ങള്‍, ഹാഫിസ് മുഹമ്മദ് അഫ്‌സല്‍, ടി.കെ. സൈനുല്‍ ആബിദീന്‍, എന്‍.എ. ഹൈദരലി, ടി.കെ. ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു. മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന, ക്വിസ് മത്സരങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. എ.ജി. ഹക്കീം ക്ലാസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trikaripur, Kasargod, T.K Family meet conducted.

Post a Comment