Join Whatsapp Group. Join now!

മാലിക് ദീനാര്‍ ഉറൂസ് നഗരിയില്‍ സ്‌നേഹ സൗഹൃദവുമായി കാനക്കോട് ക്ഷേത്ര ഭാരവാഹികളെത്തി

തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്ക് സൗഹാര്‍ദ സന്ദേശവുമായി കാനക്കോട് ബാന്തുകൂടി തറവാട് ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോള്‍ മാലിക് ദീനാര്‍ (റ) ഉറൂസ് നഗരിയില്‍ Kerala, News, Religion, Malik Deenar Uroos, Temple, Committee, Masjid, Thalangara
തളങ്കര: (my.kasargodvartha.com 05.11.2017) തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്ക് സൗഹാര്‍ദ സന്ദേശവുമായി കാനക്കോട് ബാന്തുകൂടി തറവാട് ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോള്‍ മാലിക് ദീനാര്‍ (റ) ഉറൂസ് നഗരിയില്‍ സൗഹാര്‍ദത്തിന്റെ പൂക്കള്‍ വിരിഞ്ഞു. കാസര്‍കോട് നഗര സഭയിലെ മുന്‍ ബി ജെ പി അംഗം എന്‍ സതീഷന്റെ നേതൃത്വത്തില്‍ ഭഗവതി തറവാട് ക്ഷേത്ര പ്രസിഡന്റ് രാജേന്ദന്‍, സെക്രട്ടറി പ്രദീപ് കുമാര്‍, ട്രഷറര്‍ ഹരീഷ്, തറവാട്ടു കാരണവര്‍ നാരായണന്‍, ഉമേശ്, നാരായണ കുമ്പള, രാമകൃഷ്ണ കടപ്പുറം, ഹരീഷ് കുഡ്‌ലു തുടങ്ങിയവരാണ് ഞായറാഴ്ച ഉച്ചക്ക് ഉറൂസ് നഗരിയിലെത്തിയത്.

മാലിക് ദീനാര്‍ മഖാമും പള്ളിയും സംഘം സന്ദര്‍ശിച്ചു. ഇത്തരം ഉറൂസുകള്‍ ആഘോഷത്തിന് പുറമെ മത സൗഹാര്‍ദത്തിന് ഏറെ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിച്ചവര്‍ എടുത്തു പറഞ്ഞു. ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹിയ തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുന്‍ ഡി വൈ എസ് പി ടി പി രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, സെക്രട്ടറി ടി എ ഷാഫി, എന്‍ സതീശന്‍, രാജേഷന്‍, നാരായണന്‍, അസ്‌ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെ കെ പുറം, സലീം തളങ്കര, ബി എം അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത് പ്രസംഗിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Malik Deenar Uroos, Temple, Committee, Masjid, Thalangara.

Post a Comment