Join Whatsapp Group. Join now!

ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം: ചെമ്മനാട് ജമാഅത്തിന് ചരിത്രവിജയം

ഗവ: എച്ച്എസ്എസ് കാസര്‍കോട് ആതിഥ്യം വഹിച്ച കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍Kerala, News, Sub-Districr School Klolsavam, School, CJHSS Chemnad, Winners, Runners-up, High School, Higher Secondary
കാസര്‍കോട്: (my.kasargodvartha.com 19.11.2017) ഗവ: എച്ച്എസ്എസ് കാസര്‍കോട് ആതിഥ്യം വഹിച്ച കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ചരിത്രവിജയം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 252 പോയന്റോടെ ജേതാക്കളായ സിജെഎച്ച്എസ്എസ് ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 147 പോയന്റോടെ റണ്ണേര്‍സ് അപ്പ് പട്ടം കരസ്ഥമാക്കി.


ഗ്രൂപ്പ് ഇനങ്ങളില്‍ 11 എ ഗ്രേഡ് ഒന്നാം സ്ഥാനങ്ങളും വ്യക്തിഗത ഇനങ്ങളില്‍ 18 എ ഗ്രേഡ് ഒന്നാം സ്ഥാനങ്ങളും നേടി 52 പോയന്റിന്റെ വമ്പന്‍ ലീഡോഡുകൂടിയാണ് സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സ്വപ്‌നതുല്യ വിജയം നേടിയത്. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഗ്രൂപ്പ് ഇനങ്ങളില്‍ എട്ട് എ ഗ്രേഡ് ഒന്നാം സ്ഥാനങ്ങളും വ്യക്തിഗത ഇനങ്ങളില്‍ ആറ് എ ഗ്രേഡ് ഒന്നാം സ്ഥാനങ്ങളും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി.



മേളയുടെ അവസാനദിവസം വിദ്യാലയത്തിന്റെ കുത്തകയായ വട്ടപ്പാട്ടിന് രണ്ടാം നമ്പര്‍ വേദിയായ സന്ധ്യാരാഗം ഓപണ്‍ ഓഡിറ്റോറിയം ആതിഥേയരല്ലായിരുന്നിട്ടുകൂടി ചെമ്മനാട്ടെ വിദ്യാര്‍ത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞത് കൗതുകക്കാഴ്ച്ചയായി. തുടര്‍ച്ചയായ 14ാം തവണയാണ് വട്ടപ്പാട്ടില്‍ സ്‌കൂള്‍ വെന്നിക്കൊടി പറപ്പിക്കുന്നത്. വട്ടപ്പാട്ടിനു പുറമേ ഹയര്‍ സെക്കന്‍ഡറി ഗ്രൂപ്പ് ഇനങ്ങളില്‍ ഒപ്പന, അറബനമുട്ട്, ദഫ്മുട്ട്, ഇംഗ്ലീഷ് സ്‌കിറ്റ്, മൈം ഷോ, ചെണ്ടമേളം, നാടന്‍പാട്ട്, വഞ്ചിപ്പാട്ട്, പരിചമുട്ട്, സംഘനൃത്തം എന്നിവയിലും ഹൈസ്‌ക്കൂള്‍ ഗ്രൂപ്പ് ഇനങ്ങളില്‍ ഒപ്പന, അറബനമുട്ട്, ദഫ്മുട്ട്, വഞ്ചിപ്പാട്ട്, പരിചമുട്ട്, അറബി സംഘഗാനം, ചെണ്ടമേളം എന്നീ ഇനങ്ങളിലും സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.

ചെമ്മനാട് സ്‌കൂളില്‍ വിരുന്നെത്തുന്ന റവന്യൂ ജില്ലാ കലോല്‍സവത്തിന് സര്‍വ്വ സന്നാഹങ്ങളോടുംകൂടി ഒരുങ്ങുന്ന ആതിഥേയരുടെ ചിത്രമാണ് ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ബാക്കിവെക്കുന്നത്.



Keywords: Kerala, News, Sub-Districr School Klolsavam, School, CJHSS Chemnad, Winners, Runners-up, High School, Higher Secondary

Post a Comment