Join Whatsapp Group. Join now!

'പൊയക്കരേത്ത്' കൂട്ടായ്മ ശ്രദ്ധേയമായി

ചന്ദ്രഗിരിപ്പുഴയുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഗൗരവമായി പഠിക്കുകKerala, News, CJHSS Chemnad, NSS, SPC, River, Program
ചെമ്മനാട്: (my.kasargodvartha.com 03/11/2017) ചന്ദ്രഗിരിപ്പുഴയുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഗൗരവമായി പഠിക്കുക എന്ന ലക്ഷ്യത്തോടെ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെയും ഇക്കോക്ലബ്ബിന്റെയും എസ് പി സി യുടെയും സഹകരണത്തോടെ നടത്തിയ 'പൊയക്കരേത്ത്' കൂട്ടായ്മ ശ്രദ്ധേയമായി. ചന്ദ്രഗിരിപ്പുഴയുടെ കരയിലെ പച്ചത്തുരുത്തില്‍ നടന്നകൂട്ടായ്മയില്‍ ചന്ദ്രഗിരിക്കരയിലെയും കൈവഴിപ്പുഴകളായ തേജസ്വിനി, കരിച്ചേരി, തെക്കില്‍, പാണത്തൂര്‍ തുടങ്ങിയ പുഴകളുടെയും കൈവഴിയോരത്ത് സ്ഥിതി ചെയ്യുന്ന പതിനഞ്ചോളം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.


പുഴ പഠനത്തിന്റെ രീതിശാസ്ത്രത്തെ പരിചയപ്പെടുത്തി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കാവ് ഉണ്ണികൃഷ്ണന്‍ കുട്ടികളെ അഭിസംബോധന ചെയ്തു. പുഴയെഴുത്തിന്റെ വഴികളെക്കുറിച്ച് കഥാകൃത്ത് സന്തോഷ് പനയാല്‍ സംസാരിച്ചു. ജി ബി വല്‍സന്‍, പവിത്രന്‍ മാസ്റ്റര്‍, പി കെ മുകുന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ വെച്ച് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ പി രതീഷ് കുമാറിനെ സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സി എച്ച് റഫീഖ് ആദരിച്ചു.

പി ടി എ വൈസ് പ്രസിഡന്റ് അന്‍വര്‍ ഷംനാട് ഉപഹാര സമര്‍പണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലിമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജീവന്‍ കെ ഒ, ജമാഅത്ത് സെക്രട്ടറി സി എച്ച് സാജു, സ്‌കൂള്‍ കണ്‍വീനര്‍ അബ്ദുല്ല പി എം, സ്റ്റാഫ് സെക്രട്ടറി ഡോ. ബോബി ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍ എസ് എസ്് പ്രോഗ്രാം ഓഫീസര്‍ പി ഇ എ റഹ് മാന്‍ പാണത്തൂര്‍ സ്വാഗതവും സ്റ്റുഡന്റ് പോലീസ് സി ഇ ഒ മുഹമ്മദ് യാസിര്‍ സി എല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CJHSS Chemnad, NSS, SPC, River, Program. 

Post a Comment