ഉദുമ: (my.kasargodvartha.com 23.11.2017) ജില്ലാ കേരളോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയ ഹരീഷ് ചെര്‍ക്കാപ്പാറയ്ക്ക് ഇത് 9-ാം തവണയാണ് സംസ്ഥാനത്തേക്ക് യോഗ്യത നേടുന്നത്. മിമിക്രി കൂടാതെ മോണോ ആക്ടിലും ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലക്കകത്തും പുറത്തുമായി നിരവധി കുട്ടികളെ മോണോ ആക്ട് പരിശീലിപ്പിക്കുന്നുണ്ട്.
ജ്വാല കരുവാക്കോടിന്റെ നാടക നടന്‍ കൂടിയാണ് ഹരീഷ്. വിശുദ്ധരുടെ നീരുറവയിലെ വിശുദ്ധനും, ആഷാഢത്തിലെ ഒരു ദിവസത്തിലെ നിക്ഷേപകനും, ദുവിധയിലെ ആട്ടിടയനും, മൊനേര്‍ മാനുഷിലെ കാലുവയും ശ്രദ്ധേയമായ വേഷങ്ങളാണ്. ഇതില്‍ ദുവിധ എന്ന നാടകം ആസാമിലെ ഗുവാഹട്ടിയില്‍ വെച്ച് നടന്ന നാഷണല്‍ ഫെസ്റ്റിവലില്‍ ഒന്നാംസ്ഥാനം നേടുകയും ചെയ്തിരുന്നു.
പഞ്ചാബ്, ഹരിയാന, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കേരളത്തിന് വേണ്ടി ഹരീഷ് നാടകം അവതരിപ്പിച്ചു. നിരവധി ഷോര്‍ട്ട് ഫിലിമുകളും ഹരീഷ് ചെയ്തിട്ടുണ്ട്. ബ്ലോട്ടിംഗ് പേപ്പര്‍, മണ്ണിര, പായസം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടി. ഇപ്പോള്‍ എഴുത്തുകാരന്‍ അയനസ്‌ക്കോയുടെ കാണ്ടാമൃഗം എന്ന നോവല്‍ ഒറ്റയാള്‍ നാടകമായി ചെയ്ത് വരുന്നു. ഗോപി കുറ്റിക്കോലാണ് സംവിധായകന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Uduma, Kasargod, Hareesh, Mimicry, State Keralotsavam; Hareesh participate in Mimicry.