Join Whatsapp Group. Join now!

നവജൈവശാസ്ത്രം സാമൂഹ്യപഠനക്യാമ്പ് നടത്തി

ജൈവജനാധിപത്യവേദിയുടെയും കേരള നവോത്ഥാന പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗുരുവനത്ത് നവജൈവശാസ്ത്രം സാമൂഹ്യപഛന ക്യാമ്പ് നടത്തി. Kerala, News, Social study camp conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 03.11.2017) ജൈവജനാധിപത്യവേദിയുടെയും കേരള നവോത്ഥാന പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗുരുവനത്ത് നവജൈവശാസ്ത്രം സാമൂഹ്യപഛന ക്യാമ്പ് നടത്തി. സ്വാമി പ്രേമാനന്ദ, മജീദ് മലബാറി എന്നിവര്‍ ചേര്‍ന്ന് ജൈവശാസ്ത്രം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാഘവന്‍ മടിക്കെ മുഖമൊഴി നടത്തി. ശിഖാമണി അധ്യക്ഷത വഹിച്ചു. ഡോ. ടി എം സുരേന്ദ്രനാഥ്, പി കെ ഗോപി മടിക്കൈ, യു വി ജി മടിക്കൈ, ഗിരീഷ് കുന്നത്ത്, ടി കെ പ്രഭാകരന്‍, സുരേഷ് നീലേശ്വരം, രാമകൃഷ്ണന്‍ മോനാച്ച, മാധ്യമ പ്രവര്‍ത്തകന്‍ കുമാരന്‍, ബി കെ ഉണ്യം വെളിച്ചം, ഒ വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

സമൂഹം സമാധാനം എന്ന വിഷയത്തില്‍ ഡോ. ടി എം സുരേന്ദ്രനാഥ് ക്ലാസെടുത്തു. ടി കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഗിരീഷ് കുന്നത്ത്, അരുണ്‍ ഒടയംചാല്‍, മജീദ് മലബാറി, രാമകൃഷ്ണന്‍ മോനാച്ച, ദാമോദരന്‍, ഒവി നാരായണന്‍, പി കെ ഗോപി മടിക്കൈ, യു വി ജി മടിക്കൈ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ സുറാബ്, സന്തോഷ് ഒഴിഞ്ഞവളപ്പ്, ഷാജഹാന്‍ തൃക്കരിപ്പൂര്‍, ഗോപി മടിക്കൈ എന്നിവര്‍ കവിതകളവതരിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Social study camp conducted

Post a Comment