Join Whatsapp Group. Join now!

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കുടിവെള്ള പദ്ധതിയുമായി എസ് കെ എസ് എസ് എഫ്

എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല വിഷന്‍ 18ന്റെ 100 ഇന കര്‍മ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദിലെ റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പില്‍ കുടിവെള്ള നടപ്പിലാക്കും SKSSF, News, Rohingya, Drinking Water, Camp
ബദിയടുക്ക: (my.kasargodvartha.com 04.11.2017) എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല വിഷന്‍ 18ന്റെ 100 ഇന കര്‍മ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദിലെ റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പില്‍ കുടിവെള്ള നടപ്പിലാക്കും. കുടിവെള്ളത്തിന് വേണ്ടിയുള്ള അഭയാര്‍ത്ഥികളുടെ കഷ്ടപ്പാട് നേരിട്ട് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.



ബദിയഡുക്ക മേഖലയില്‍ നിന്ന് ഇബാദ് തുപ്പക്കലിന്റെ സഹകരണത്തോടെ ശേഖരിച്ച വസ്ത്രവും ഭക്ഷണ വിഭവവും സാമ്പത്തിക സഹായവും ഹൈദരാബാദിലെ മൂന്ന് അഭയാര്‍ത്ഥി ക്യാമ്പില്‍ നേരിട്ട് ഓരോ ക്യാമ്പിന്റെ അമീറുമാരെയും വ്യവസായി ഒ പി ഹമീദ് ഏല്‍പ്പിച്ചു. മൂന്ന് ക്യാമ്പുകള്‍ സന്ദര്‍ശിച്ച എസ് കെ എസ് എസ് എഫ് നേതാക്കള്‍ക്ക് കരളലിയിപ്പിക്കുന്നതും ഭയാനകരവുമായ രംഗങ്ങളാണ് കാണാന്‍ സാധിച്ചത്.

വിഷന്‍18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം, മേഖലാ പ്രസിഡന്റ് ആദം ദാരിമി നാരമ്പാടി, ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, കെ എസ് അബ്ദുര്‍ റസാഖ് ദാരിമി മീലാദ് നഗര്‍, സുബൈര്‍ ദാരിമി പൈക്ക, സിദ്ദീഖ് ബെളിഞ്ചം, റസാഖ് അര്‍ഷദി കുമ്പഡാജ, ജാഫര്‍ മൗലവി മീലാദ് നഗര്‍, അസീസ് പാട്‌ലടുക്ക, ബഷീര്‍ പൈക്ക, ഹനീഫ് കരിങ്ങ പള്ളം, അന്‍വര്‍ തുപ്പക്കല്‍, കെ പി എം ഖാദര്‍ തുപ്പക്കല്‍, ഫാരിസ് നെല്ലിക്കട്ട, ശരീഫ് ബീട്ടിയഡുക്ക തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SKSSF, News, Rohingya, Drinking Water, Camp.

Post a Comment