Join Whatsapp Group. Join now!

സഹോദരി മലയാള പ്രസംഗത്തിലും ഇംഗ്ലീഷ് പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടിയപ്പോള്‍ സഹോദരന്‍ കഥാ രചനയില്‍ ഒന്നാം സ്ഥാനം നേടി; സമീറിന്റെ വീട്ടില്‍ ഇരട്ട സന്തോഷം

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സഹോദരി മലയാള പ്രസംഗത്തിലും ഇംഗ്ലീഷിലും ഒന്നാം സ്ഥാനം നേടിയപ്പോള്‍ സഹോദരന്‍ കഥാ രചനയിKerala, Kalolsavam, News, Sister and Brother got prize in Kalolsavam
ചെമ്മനാട്: (my.kasargodvartha.com 29.11.2017) ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സഹോദരി മലയാള പ്രസംഗത്തിലും ഇംഗ്ലീഷിലും ഒന്നാം സ്ഥാനം നേടിയപ്പോള്‍ സഹോദരന്‍ കഥാ രചനയില്‍ ഒന്നാം സ്ഥാനം നേടിയത് മാതാപിതാക്കളില്‍ ഇരട്ടി സന്തോഷമുളവാക്കി. ചട്ടഞ്ചാല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ സമീര്‍-  സീനത്ത് ദമ്പതികളുടെ മക്കളാണ് ജില്ലാ കലോത്സവത്തിലെ താരങ്ങളായത്.

ചട്ടഞ്ചാല്‍ എച്ച് എസ് എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹനയാണ് മലയാളം- ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷവും ഇംഗ്ലീഷ് പ്രസംഗത്തില്‍ ഹന ഒന്നാം സ്ഥാനം നേടിയിരുന്നു. 2016 ല്‍ ജൈവ വൈവിധ്യ വകുപ്പ് നടത്തിയ പ്രസംഗ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

സഹോദരന്‍ എ എസ് അബാനാണ് കഥാ രചനയില്‍ ഒന്നാം സ്ഥാനം നേടിയത്. ജിയുപിഎസ് ബാരയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അബാന്‍ നന്നായി പ്രസംഗം പറയുന്നുമുണ്ടെന്ന് പിതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kalolsavam, News, Sister and Brother got prize in Kalolsavam

< !- START disable copy paste -->

Post a Comment