Join Whatsapp Group. Join now!

ഹൈസ്‌ക്കൂള്‍ മാപ്പിളപ്പാട്ടിലും ചെമ്മനാടിന്റെ വിജയഗാഥ

ഹയര്‍ സെക്കന്‍ഡറി മാപ്പിളപ്പാട്ട് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് പിന്നാലെ Kalolsavam, Kerala, News, Kasargod, Shamla, Shamla got first prize in Mappilappattu.
ചെമ്മനാട്: (my.kasargodvartha.com 29.11.2017) ഹയര്‍ സെക്കന്‍ഡറി മാപ്പിളപ്പാട്ട് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയതിന് പിന്നാലെ ഹൈസ്‌ക്കൂള്‍ മാപ്പിളപ്പാട്ട് പെണ്‍കുട്ടികളുടെ വിഭാഗത്തിലും ആതിഥേയരുടെ വിജയഗാഥ. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് ഷംല എന്‍ എം ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Kalolsavam, Kerala, News, Kasargod, Shamla, Shamla got first prize in Mappilappattu.

എരിയാല്‍ ബ്ലാര്‍ക്കോടിലെ എസ് എസ് അബ്ദുര്‍ റഹ് മാന്‍-നഫീസ ദമ്പതികളുടെ മകളാണ്. വടകര സഹീര്‍ മാഷിന്റെയും നെല്ലിക്കുന്നിലെ അബ്ദുറൗഫിന്റെയും ശിക്ഷണത്തിലായിരുന്നു പരിശീലനം. കഴിഞ്ഞ വര്‍ഷം മാപ്പിളപ്പാട്ടില്‍ മൂന്നാം സ്ഥാനമായിരുന്നു. ഇപ്രാവശ്യം മാപ്പിളപ്പാട്ടിനു പുറമെ ഉറുദു പദ്യം ചൊല്ലലില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
മോയിന്‍ കുട്ടി വൈദ്യരുടെ ഉഹ്ദ് പടപ്പാട്ടില്‍ നിന്നുള്ള ഉത്തിനുമെ സഈദിബ്‌നു എന്നു തുടങ്ങുന്ന ഇഷലാണ് ഷംല ആലപിച്ചത്.

ഒപ്പനയിലും അറബി പദ്യത്തിലും ഷംല പങ്കെടുക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalolsavam, Kerala, News, Kasargod, Shamla, Shamla got first prize in Mappilappattu.
< !- START disable copy paste -->

Post a Comment