Join Whatsapp Group. Join now!

ശാസ്ത്രീയസംഗീതത്തില്‍ അപ്പീല്‍ വഴിയെത്തിയ സീതാ എസ് നായര്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക്

ബേക്കല്‍ ഉപജില്ലയില്‍ നിന്നും അപ്പീല്‍ മുഖേനയെത്തിയ സീത എസ് നായര്‍ക്ക്Kerala, News, Kasaragod, Chemnad, District Kalolsavam, Shastreeya Sangeetham, HS, HSS
ചെമ്മനാട്: (my.kasargodvartha.com 28.11.2017) ബേക്കല്‍ ഉപജില്ലയില്‍ നിന്നും അപ്പീല്‍ മുഖേനയെത്തിയ സീത എസ് നായര്‍ക്ക് ഹയര്‍സെക്കന്‍ഡറി ശാസ്ത്രീയ സംഗീതത്തില്‍ വിജയത്തിളക്കം. ജി എച്ച് എസ് എസ് രാവണേശ്വരത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സീത വെള്ളിക്കോത്തെ പി സുധാകരന്‍ നായര്‍- ജയശ്രീ ദമ്പതികളുടെ മകളാണ്.

ഇനി ഉര്‍ദു ഗസല്‍, കഥകളി സംഗീതം എന്നീ ഇനങ്ങളില്‍ കൂടി സീതയ്ക്ക് മത്സരം ബാക്കിയുണ്ട്. 2016 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥകളി സംഗീതത്തില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു.

ഹൈസ്‌ക്കൂള്‍ വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ ജി വി എച്ച് എസ് എസ് കാറഡുക്കയിലെ വിഷ്ണുപ്രിയ എ ഒന്നാം സ്ഥാനം നേടി. ചെങ്കള അര്‍ളടുക്കയിലെ വിശ്വനാഥന്‍ നായര്‍-ആശാ ദേവി ദമ്പതികളുടെ മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Chemnad, District Kalolsavam, Shastreeya Sangeetham, HS, HSS

Post a Comment