Join Whatsapp Group. Join now!

'കിഫ്ബിയുടെ സഹകരണത്തോടെ കസബ തുറമുഖം ഉടന്‍ പൂര്‍ത്തീകരിക്കണം'

കിഫ്ബിയുടെ സഹകരണത്തോടെ കസബ തുറമുഖം ഉടന്‍ പൂര്‍ത്തികരിക്കണമെന്ന് സാഗര സംസ്‌കൃതി ആവശ്യപ്പെട്ടു. കസബ മത്സ്യബന്ധന തുറമുഖ അപാകത പരിഹാരം സംബന്ധിKerala, News, Sagara Samskrithi demands complete Kasaba Harbor with co-operate of KIIFB
കാസര്‍കോട്: (my.kasargodvartha.com 19.11.2017) കിഫ്ബിയുടെ സഹകരണത്തോടെ കസബ തുറമുഖം ഉടന്‍ പൂര്‍ത്തികരിക്കണമെന്ന് സാഗര സംസ്‌കൃതി ആവശ്യപ്പെട്ടു. കസബ മത്സ്യബന്ധന തുറമുഖ അപാകത പരിഹാരം സംബന്ധിച്ച പ്ലാനും എസ്റ്റിമേറ്റും ഹൈഡ്രോ ഗ്രാഫിക്ക് സര്‍വ്വെ നടപടികളും പൂര്‍ത്തികരിച്ച് തിരുവന്തനപുരം ഹാര്‍ബര്‍ എഞ്ചിനീറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് ബന്ധപ്പെട്ടവര്‍ റിപോര്‍ട്ട് അയച്ചതായാണ് അറിയാന്‍ കഴിഞ്ഞത്.

തുടര്‍നടപടികള്‍ക്കായി പൂനെയിലെ പൊതുമേഖല സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്റെ മോഡലിംഗിന് ഉടന്‍ തന്നെ സമര്‍പ്പിച്ച് നിയമസഭാ കമ്മിറ്റി വാഗ്ദത്തം ചെയ്തത് പോലെ കിഫ്ബിയുടെ സഹകരണത്തോടെ പദ്ധതി പൂര്‍ത്തികരിച്ച് ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യണമെന്ന് സാഗര സംസ്‌കൃതി ജില്ലാ പ്രസിഡണ്ട് പ്രതാപ് തയ്യില്‍ ജനറല്‍ സെക്രട്ടറി കെ.എസ് സാലി കിഴൂര്‍ എന്നിവര്‍ ചീഫ് എഞ്ചിനീയര്‍ക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍ എ യും കൈകൊണ്ട മത്സ്യത്തൊഴിലാളി അനുകൂല താത്പര്യം ശ്ലാഘനീയമാണെന്നും സാഗര സംസ്‌കൃതി അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sagara Samskrithi demands complete Kasaba Harbor with co-operate of KIIFB

Post a Comment