Join Whatsapp Group. Join now!

സഅദിയ്യ ഹയര്‍ സെക്കന്‍ഡറി പുതിയ ബ്ലോക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു

മത ഭൗതിക വിദ്യാഭ്യാസം ഒരേ കുടക്കീഴില്‍ നല്‍കിക്കൊണ്ട് ജാമിഅ സഅദിയ്യ അറബിയ്യ പോലെയുള്ള സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നത് വിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തിന് കരുത്താര്‍ജിക്കുന്നതിന് Kerala, News, Religion, Sa adiya School, Building, Minister KT Jaleel
ദേളി: (my.kasargodvartha.com 17/11/2017) മത ഭൗതിക വിദ്യാഭ്യാസം ഒരേ കുടക്കീഴില്‍ നല്‍കിക്കൊണ്ട് ജാമിഅ സഅദിയ്യ അറബിയ്യ പോലെയുള്ള സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നത് വിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തിന് കരുത്താര്‍ജിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് സംസ്ഥാന സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ മന്ത്രി പറഞ്ഞു. ദേളി സഅദിയ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.



വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് ഏത് കോഴ്‌സ് ചെയ്താലും അവസരങ്ങള്‍ ഇന്ന് ഏറെയുണ്ട്. അതിനിവേശ പോരാട്ടത്തിന്റെ ഭാഗമായി ഭൗതിക വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഒരു കാലത്ത് നമുക്ക് മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിന് സമൂഹം പിന്നീട് ഏറെ വില നല്‍കേണ്ടി വന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്ന് ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ മറ്റു സമുദായത്തോടൊപ്പം തന്നെ മുസ്ലിം സമുദായത്തിനും ഉയര്‍ന്ന് വരാന്‍ സാധിച്ചത് ഇത്തരം സ്ഥാപനങ്ങളുടെ സാന്നിധ്യം കൊണ്ടാണ്. ജാമിഅ സഅദിയ്യ അറബിയ്യയുടെ വിജയത്തിന്റെ പ്രധാന കാരണം മെച്ചപ്പെട്ട മാനേജ്‌മെന്റും നല്ല അധ്യാപക കൂട്ടായ്മയുമാണ്. സംസ്ഥാനത്ത് തന്നെ മാതൃകയാകുന്ന രൂപത്തില്‍ മത ഭൗതിക സമന്വയ രംഗത്ത് വളരെ നല്ല നിലയില്‍ മുന്നോട്ട് പോകാന്‍ സഅദിയ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ചിന്താശീലരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സഅദിയ്യയുടെ സാന്നിധ്യം വളരെയേറെ സഹായകമായിട്ടുണ്ട്- മന്ത്രി വ്യക്തമാക്കി.


സയ്യിദ് അഹ് മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ പി സതീഷ്ചന്ദ്രന്‍, കല്ലട്ര മാഹിന്‍ ഹാജി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ആലൂര്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് ഹിബതുല്ല തങ്ങള്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, മുഹമ്മദ് ഹനീഫ്, സൈദലവി ഖാസിമി, മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സി എച്ച് ഇഖ്ബാല്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കുണിയ അഹ് മദ് മൗലവി, അബ്ദുര്‍ റഹ് മാന്‍ കല്ലായി, അബ്ദുല്ല സഅദി ചിയ്യൂര്‍, നാസര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ മദനി നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Sa adiya School, Building, Minister KT Jaleel.

Post a Comment