Join Whatsapp Group. Join now!

സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം: പ്രതിഷേധ റാലി നടത്തി

ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സത്യസന്ധമായ Kerala, News, Religion, CM Abdulla Maulavi, Protest
ഉദുമ: (my.kasargodvartha.com 17/11/2017) ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സത്യസന്ധമായ അനേഷണം നടത്തി ജനങ്ങളില്‍ ഉണ്ടായ ആശങ്കകള്‍ക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ഉദുമ പഞ്ചായത്ത് എസ് വൈ എസ് കമ്മിറ്റിയും എസ് കെ എസ് എസ് എഫ് കമ്മിറ്റിയും സംയുക്തമായി പ്രതിഷേധ റാലി നടത്തി. ഉദുമ ടൗണ്‍ ജുമ മസ്ജിദ് പരിസരത്ത് നിന്നും കോട്ടിക്കുളം മസ്ജിദ് പരിസരത്തേക്ക് നടന്ന റാലി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.


ഉദുമ ടൗണ്‍ മസ്ജിദ് ഖത്തീബ് നിസാര്‍ ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ് കെ എസ് എസ് എഫ് ഉദുമ മേഖല ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ സ്വാഗതം പറഞ്ഞു. എസ് വൈ എസ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി പ്രതിനിധി അബ്ദുല്‍ ഖാദര്‍ ഫൈസി, എസ് വൈ എസ് മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ദാരിമി, ട്രഷറര്‍ താജുദ്ദീന്‍ ചെമ്പരിക്ക, എസ് വൈ എസ് ഉദുമ പഞ്ചായത്ത് വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ പാക്യാര, ഐ യു എം എല്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ ബി എം ഷരീഫ് കാപ്പില്‍, ജനറല്‍ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി, മണ്ഡലം ട്രഷറര്‍ ഹമീദ് മാങ്ങാട്, എസ് വൈ എസ് ഉദുമ പഞ്ചായത്ത് ട്രഷറര്‍ ടി വി മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് സെക്രട്ടറി കെ യു ഹമീദ്, അഷ്‌റഫ് മുക്കുന്നോത്ത്, എസ് എം എഫ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ബാസ് ഹാജി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കെ എ പാലാട്ട്, അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി പി എം തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, CM Abdulla Maulavi, Protest.

Post a Comment