Join Whatsapp Group. Join now!

40 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റുമാന്‍ വിരമിച്ചപ്പോള്‍ ഗ്രന്ഥശാല പ്രവര്‍ത്തകരുടെ അനുമോദനം

40 വര്‍ഷക്കാലം പെരുമ്പള ഗ്രാമത്തില്‍ പോസ്റ്റുമാനായി പ്രവര്‍ത്തിച്ച് ജനങ്ങളുടെ അംഗീകാരം ഏറ്റുവാങ്ങി വിരമിച്ച കെ ശശിധരന്‍ നായരെ ഗ്രന്ഥശാല പ്രവര്‍ത്തകരും ജനപ്രതിനിധികളും Kerala, News, Post Man, Felicitation, Perumbala
പെരുമ്പള: (my.kasargodvartha.com 26.11.2017) 40 വര്‍ഷക്കാലം പെരുമ്പള ഗ്രാമത്തില്‍ പോസ്റ്റുമാനായി പ്രവര്‍ത്തിച്ച് ജനങ്ങളുടെ അംഗീകാരം ഏറ്റുവാങ്ങി വിരമിച്ച കെ ശശിധരന്‍ നായരെ ഗ്രന്ഥശാല പ്രവര്‍ത്തകരും ജനപ്രതിനിധികളും കുട്ടികളും ചേര്‍ന്ന് അനുമോദിച്ചു. പെരുമ്പള മുഴുവന്‍ അന്നും ഇന്നും കാല്‍നടയായി മാത്രം സഞ്ചരിച്ച് പരാതികളില്ലാതെ സേവനം ചെയ്ത കെ ശശിധരന്‍ നായര്‍ ഒരു മാതൃകയാണ്. പെരുമ്പള കുണ്ടടുക്കത്തെ എ കെ ജി വായനശാല ആന്‍ഡ് ഗ്രന്ഥാലയവും ബാലകൈരളി ബാലവേദിയും സംയുക്തമായി കോളിയടുക്കം സ്‌കൂളില്‍ നടത്തിയ സ്വീകരണ യോഗത്തില്‍ ലൈബ്രറി കൗണ്‍സില്‍ താലൂക്ക്- ജില്ലാ- സംസ്ഥാന മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.



കെ എസ് ടി എ മുന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ വി ഗോവിന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പറും വായനശാല പ്രസിഡന്റുമായ എന്‍ വി ബാലന്‍ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വിനോദ് കുമാര്‍ പെരുമ്പള അതിഥികളെ പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി ഗീത, മുന്‍ മെമ്പര്‍ എ നാരായണന്‍ നായര്‍, രക്ഷാധികാരി ഇ മനോജ്കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പി വിജയന്‍, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ, സുരേഷ്മണി, ടി ശശിധരന്‍ കൈരളി, ടി ശശിധരന്‍ ദേളി എന്നിവര്‍ പ്രസംഗിച്ചു. കെ ശശിധരന്‍ നായര്‍ മറുപടി പ്രസംഗം നടത്തി. എസ് വി അശോക് കുമാര്‍ സ്വാഗതവും എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Post Man, Felicitation, Perumbala.

Post a Comment