പട്‌ള: (my.kasargodvartha.com 24.11.2017) ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പട്‌ളയുടെ നാട്ടുത്സവമായ 'പൊലിമ' സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ 'കാഴ്ച' എക്‌സിബിഷന്‍ ശനിയാഴ്ച ആരംഭിക്കും. തിങ്കളാഴ്ച എക്‌സിബിഷന്‍ സമാപിക്കും. പട്‌ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലാണ് എക്‌സിബിഷന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കും തിങ്കളാഴ്ച സ്‌കൂള്‍ കുട്ടികള്‍ക്കുമാണ് പ്രവേശനം.
കാഴ്ച എക്‌സിബിഷന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. പൊലിമ ചെയര്‍മാന്‍ എച്ച് കെ അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിക്കും. വാര്‍ഡ് മെമ്പര്‍ എം എ മജീദ്, ഹാരിസ് പി പി, ബി ബഷീര്‍, മഹ് മൂദ് പട്‌ള, കൊളമാജ അബ്ദുര്‍ റഹ് മാന്‍, സൈദ് കെ എം, ഖാദര്‍ അരമന, സി എച്ച് അബൂബക്കര്‍, ബിജു മാസ്റ്റര്‍, സിറാര്‍ അബ്ദുല്ല, അസ്ലം മാവില സംബന്ധിക്കും.
കാഴ്ച നഷ്ടപ്പെട്ട മനുഷ്യരുടെ ജീവിതങ്ങള്‍ ചിത്രീകരിക്കുന്ന ഈ എക്‌സിബിഷനില്‍ ഏറെ സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി പൊലിമ ഭാരവാഹികളായ എച്ച് കെ അബ്ദുര്‍ റഹ് മാന്‍, അസ്ലം മാവില, എം കെ ഹാരിസ്, ബി ബഷീര്‍ അറിയിച്ചു. മലപ്പുറം കൊണ്ടോട്ടിലെ അല്‍ റൈഹാന്‍ ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മുപ്പതിലധികം പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളാണ് 'കാഴ്ച്ച ' എക്‌സിബിഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നാല് അന്ധവിദ്യാര്‍ത്ഥികളും ഇതില്‍ പെടും. ഗര്‍ഭിണികള്‍ക്കും 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമുണ്ടായിരിക്കുന്നതല്ല.
പട്‌ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'ഇന്‍സൈറ്റ്' വിംഗിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന ഇനങ്ങളും എക്‌സിബിഷനില്‍ ഉണ്ടാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Patla, Polima, Exhibition.