Join Whatsapp Group. Join now!

എം പി പി കരുണാകരന്റെ ഫണ്ട് വിനിയോഗം നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ അവലോകനം ചെയ്തു; 16ാം ലോകസഭാ കാലയളവിലെ വിനിയോഗം ഇങ്ങനെ

ജില്ലയില്‍ എംപിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പ്രവര്‍ത്തനKerala, News, P Karunakaran MP spent 69.62% of funds
കാസര്‍കോട്: (my.kasargodvartha.com 18.11.2017) ജില്ലയില്‍ എംപിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി പി കരുണാകരന്‍ എം പിയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗം അവലോകനം  ചെയ്തു. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബുനേതൃത്വം നല്‍കി. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, ഫൈനാന്‍സ് ഓഫീസര്‍ സതീശന്‍ കെ എന്നിവരും വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.


 
16ാം ലോകസഭാ കാലയളവില്‍ ജില്ലയില്‍ 14.47 കോടി രൂപയുടെ 216 പ്രവൃത്തികള്‍ക്ക് നാളിതുവരെയായി ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തികളില്‍ 6.47 കോടി രൂപയുടെ 109 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ജില്ലയ്ക്ക് ലഭ്യമായ തുകയുടെ (10.39 കോടി രൂപ) 69.62 ശതമാനം തുകയും (7.24 കോടി രൂപ) ചെലവഴിച്ചതായി യോഗം വിലയിരുത്തി.

അവശേഷിക്കുന്ന 107 പ്രവൃത്തികളില്‍ 2014-15, 2015-16, 2016-17 വര്‍ഷങ്ങളില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുളളതാണെന്നും അവയുടെ ബില്ലുകള്‍ ഒരു മാസത്തിനുളളില്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുന്നതാണെന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍  അറിയിച്ചു.

16ാം ലോകസഭയുടെ 2017-18 വര്‍ഷത്തില്‍ നിര്‍ദ്ദേശിച്ചതും എസ്റ്റിമേറ്റ് നല്‍കിയിട്ടില്ലാത്തതുമായ മുഴുവന്‍ പ്രവൃത്തികളുടെയും എസ്റ്റിമേറ്റുകള്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കുവാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് യോഗം നിര്‍ദ്ദേശിച്ചു. പ്രവൃത്തികളുടെ നിര്‍വ്വഹണത്തില്‍ ജില്ലയില്‍ നല്ല പുരോഗതി കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും പി കരുണാകരന്‍ എം പി അറിയിച്ചു.

Keywords: Kerala, News, P Karunakaran MP spent 69.62% of funds 

Post a Comment