മേല്‍പറമ്പ്: (my.kasargodvartha.com 06.11.2017) നവീകരിച്ച ഒറവങ്കര ഖിളര്‍ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു. കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വാഖ മുസ്ലിയാര്‍ ഞായറാഴ്ച മഗ്രിബ് നിസ്‌കാരം കഴിഞ്ഞ് പ്രാര്‍ത്ഥന നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നൂറ്റാണ്ടുകള്‍ക്കു മുമ്പേ ദര്‍സിനും മതപഠനത്തിനും പേരു കേട്ട സ്ഥലമാണ് ഒറവങ്കരയും കടവത്തും പയോട്ടയും. ദീനീ പഠനത്തിനായി ദൂരെ ദിക്കില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു.
മലബാറിലെ പൊന്നാനിയെന്ന് പോലും ഈ പ്രദേശത്തെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് പൂര്‍ണമായും പുതുക്കിപ്പണിത മസ്ജിദ് ഇപ്പോള്‍ ആധുനിക സജ്ജീകരങ്ങളോടെ വീണ്ടും നവീകരിക്കുകയായിരുന്നു. പെയിന്റിംഗ്, കാര്‍പ്പറ്റ്, വയറിംഗ്, പ്ലംബിംഗ്, സൗണ്ട് സിസ്റ്റം തുടങ്ങിയവ നവീകരിക്കുകയും ഫാള്‍സ് സീലിംഗ്, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയവ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു.
നാട്ടിലേയും ഗള്‍ഫ് നാടുകളിലുമുള്ള എം.വൈ.എല്‍. കമ്മിറ്റികള്‍ കൈകോര്‍ത്ത് 12 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് മസ്ജിദ് നവീകരിച്ചത്. കിഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി മാഹിന്‍ കല്ലട്ര, കീഴൂര്‍ ജമാഅത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കീഴൂര്‍ ഖത്തീബ്, ഒറവങ്കര ഖത്തീബ് അഷ്റഫ് മൗലവി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി, ഷാഫി കോച്ചനാട്, നിസാര്‍ കല്ലട്ര, സമീര്‍ അഹമ്മദ്, ഹാരിസ് ബേര്‍ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Oravangara Khilar Juma Masjid inaugurated