Join Whatsapp Group. Join now!

മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും

മാനവ മൈത്രിക്ക് മലോയര മണ്ണ് എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് മലയോര മേഖലയിലെ സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും. ബദിയടുക്ക, പുത്തിഗെ, എന്‍മകജെ, കുംബഡാജെ, Kerala, News, IUML, Muslim League conference will start on Sunday
കാസര്‍കോട്: (my.kasargodvartha.com 17.11.2017) മാനവ മൈത്രിക്ക് മലോയര മണ്ണ് എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് മലയോര മേഖലയിലെ സമ്മേളനത്തിന് ഞായറാഴ്ച തുടക്കമാകും. ബദിയടുക്ക, പുത്തിഗെ, എന്‍മകജെ, കുംബഡാജെ, ബെള്ളൂര്‍, കാറഡുക്ക, ദേലംപാടി, ചെങ്കള എന്നീ പഞ്ചായത്തുകളെ ഉള്‍പെടുത്തിയാണ് മുസ്ലിം ലീഗ് മലയോര സമ്മേളനം നടത്തുന്നത്. നവംബര്‍ 19 ന് ആരംഭിക്കുന്ന സമ്മേളനം 2018 ജനുവരി 19 വരെ വിവിധ പരിപാടികളോടെ നടക്കും.

സപ്തഭാഷ സംഗമ ഭൂമിയായ തുളുനാടിന്റെ മണ്ണില്‍ മാനവികതയും സാഹോദര്യവും വിളിച്ചോതുന്ന രീതിയിലായിരിക്കും സമ്മേളനം നടത്തുകയെന്ന് ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്ത് വളര്‍ന്നു വരുന്ന ഫാസിസത്തിനെതിരെയും ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതക്കെതിരെയുമുള്ള സന്ദേശമാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. സമ്മേളനത്തിന്റെ ഭാഗമായി മഹല്ല് സഭ, മതേതര സംഗമം, യൂത്ത് പാര്‍ലമെന്റ്, ന്യൂജെന്‍ മീറ്റ്, വിദ്യാര്‍ത്ഥി സംഗമം, ഉലമ- ഉമറ സംഗമം, കര്‍ഷക സംഗമം, മാധ്യമ സെമിനാര്‍, പ്രവാസി സംഗമം, ജനപ്രതിനിധി സംഗമം, വനിതാ സംഗമം, നേതൃസ്മൃതി, തൊഴിലാളി സംഗമം, കലാകായിക പരിപാടികള്‍, സാംസ്‌കാരിക കൂട്ടായ്മ, ചരിത്രപ്രദര്‍ശനം, കലാജാഥ, സൗഹൃദയാത്ര തുടങ്ങിയ പരിപാടികള്‍ നടത്തും.

സമാപന സമ്മേളനം ജനുവരി 19ന് ബദിയടുക്കയില്‍ നടക്കും. ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന വൈറ്റ് ഗാര്‍ഡ് പരേഡ് സമാപന സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടാകും. മുസ്ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും ദേശീയ- സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ മാഹിന്‍ കേളോട്ട്, പി.ഡി.എ റഹ് മാന്‍, ഷാഫി ഹാജി ആദൂര്‍, ബഷീര്‍ പള്ളങ്കോട്, അന്‍വര്‍ ഓസോണ്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, ബദ്‌റുദ്ദീന്‍ താസിം തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, IUML, Muslim League conference will start on Sunday

Post a Comment