കാഞ്ഞങ്ങാട്: (my.kasargodvartha.com 15.11.2017) ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ മുസ്ലിം ലീഗും പോഷക സംഘടനകളും സ്ഥാപിച്ച കൊടികളും ബോര്‍ഡുകളും എടുത്തുമാറ്റുമ്പോള്‍ അതേസ്ഥലത്ത് സി പി എമ്മിന്റെയും ഇടത് സംഘടനകളുടെയും കൊടിയും തോരണവും കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി പറഞ്ഞു.
ഭരണകക്ഷികളെ തൃപ്തിപ്പെടുത്താന്‍ ലീഗ് കേന്ദ്രങ്ങളില്‍ പോലീസ് നടപ്പാക്കുന്ന ഇരട്ടനീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും പതാക കൊണ്ടുപോയാല്‍ ക്ഷീണം സംഭവിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും ആബിദ് അഭിപ്രായപ്പെട്ടു. പോലീസിന്റെ ഇത്തരം നടപടികള്‍മൂലം നാട്ടില്‍ ക്രമസമാധാനം ഇല്ലാതാവുകയാണ് ചെയുന്നത്. സി.പി.എമ്മിന്റെ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് നാളുകളായിട്ടും കൊടികളും തോരണങ്ങളും നീക്കം ചെയ്യാന്‍ കൂട്ടാക്കാത്ത പോലീസ്, ഭരണകക്ഷികളുടെ പാവയായി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പോലീസ് തുല്യനീതി നടപ്പിലാക്കണമെന്നും സി.പി.എം പാര്‍ട്ടി കേന്ദ്രങ്ങളില്‍ ചുവപ്പിക്കാന്‍ ഏത് നിയമമാണ് അനുവദിച്ചതെന്ന് പോലീസ് വ്യക്തമാക്കണമെന്നും ആബിദ് ആറങ്ങാടി കുറ്റപ്പെടുത്തി.

ലീഗ് കേന്ദ്രത്തിലെ പച്ച കാണുമ്പോള്‍ കാഞ്ഞങ്ങാടിലെ മറ്റു പ്രദേശങ്ങള്‍ പോലീസിന് മറന്നു പോകരുതെന്നും ആബിദ് ആറങ്ങാടി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, MSF, police action, Kasargod, Kanhangad, MSF against police action.