Kerala

Gulf

Chalanam

Obituary

Video News

ജില്ലയില്‍ വിവിധ തസ്തികകളില്‍ നിരവധി ഒഴിവുകള്‍, പി എസ് സി കൂടിക്കാഴ്ച, മന്ത്രി കെ ടി ജലീല്‍ ജില്ലയില്‍

കാസര്‍കോട്:  (my.kasargodvartha.com 16.11.2017)
മന്ത്രി കെ ടി ജലീല്‍ വെള്ളിയാഴ്ച ജില്ലയില്‍

വെള്ളിയാഴ്ച തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ ടി ജലീല്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, ഉച്ചയ്ക്ക് 12.30 ന് ചെമ്മനാട് ദേളി സഅദിയ ക്യാമ്പസ് സന്ദര്‍ശനം, മൂന്നു മണിക്ക് പളളിക്കരയില്‍ ഭക്ഷ്യസുരക്ഷാഭവനം ജില്ലാതല ഉദ്ഘാടനം, നാലു മണിക്ക് ചിത്താരിയില്‍ പൊതുപരിപാടി,  അഞ്ച് മണിക്ക് കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ പൊതുപരിപാടി.

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോടോം ബേളൂര്‍ ഗവ. ഐ.ടി.ഐയില്‍ പ്ലംബര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ്, അരിത്‌മെറ്റിക്കം ഡ്രോയിംഗ് എന്നിവയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് എരിക്കുളത്തെ മടിക്കൈ ഗവ. ഐ.ടി.ഐയില്‍ കൂടിക്കാഴ്ച നടത്തും. ഫോണ്‍: 0467 2240282.വിവിധ തസ്തികകളില്‍ ഒഴിവ്

സമഗ്രജില്ലാ പദ്ധതി  രൂപീകരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ നാലു മാസത്തേക്ക് നിയമനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍  ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 20 ന് രാവിലെ 10.30 ന് സിവില്‍ സ്‌റ്റേഷന്‍ കോംപൗണ്ടിലുളള ജില്ലാ പ്ലാനിംഗ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

പ്രോജക്ട് അസോസിയേറ്റ് (യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മലയാളം ഭാഷയില്‍ പ്രാവീണ്യവും വികസന റിപ്പോര്‍ട്ടുകള്‍ വായിച്ച് എഡിറ്റ് ചെയ്യുന്നതിനുളള പ്രായോഗിക പരിജ്ഞാനവും), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പി എസ് സി നിശ്ചയിച്ചിട്ടുളള യോഗ്യതകളും മലയാളത്തിലും ഇംഗ്ലീഷിലും  ടൈപ്പിംഗില്‍ പ്രാവീണ്യവും), പ്ലാനിംഗ് അസിസ്റ്റന്റ് ജിഐഎസ് (ജ്യോഗ്രഫിയിലോ ജിയോളജിയിലോ ഉളള ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയോ ജിഐഎസ് സോഫ്റ്റ് വെയറിലുളള  പ്രവര്‍ത്തന വൈദഗ്ധ്യം അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗിലോ ജിഐഎസിലോ ഉളള ബിരുദവും ജിഐഎസിലുളള വൈദഗ്ധ്യവും) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

റേഡിയോഗ്രാഫര്‍ നിയമനം

കാസര്‍കേട് ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫറെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജിയാണ് യോഗ്യത. കൂടിക്കാഴ്ച ഈ മാസം 20 ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് നിയമനം

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ദാരിദ്ര്യലഘൂകരണവിഭാഗത്തിലെ പി എം ജി വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റിനെ നിയമിക്കുന്നു. ബി കോം, ഡിസിഎ തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.

മലയാളം ടൈപ്പിംഗ് അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലി പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് അടക്കം   അപേക്ഷ ഈ മാസം 23 ന് വൈകീട്ട് നാലു മണിക്കകം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പി ഐ യു, കാസര്‍കോടിന് സമര്‍പ്പിക്കണം.

പി എസ് സി കൂടിക്കാഴ്ച

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ് (കന്നട മീഡിയം) എന്‍സിഎ എസ്‌സി, കാറ്റഗറി നമ്പര്‍ 422/12, എന്‍സിഎ മുസ്ലീം, കാറ്റഗറി നമ്പര്‍ 423/12, എന്‍സിഎ എസ്‌ഐയുസിഎന്‍ നാടാര്‍, കാറ്റഗറി നമ്പര്‍ 424/12, എന്‍സിഎ ഒഎക്‌സ്, കാറ്റഗറി നമ്പര്‍ 321/15, എന്‍സിഎ ധീവര, കാറ്റഗറി നമ്പര്‍ 322/15, എച്ച്എസ്എ കന്നട ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നമ്പര്‍ 228/16 തസ്തികകളിലേക്കുളള കൂടിക്കാഴ്ച ഈ മാസം 22 ന് ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.

കൂടിക്കാഴ്ച

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 (സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ്, കാറ്റഗറി നമ്പര്‍ 243/16 തസ്തികയിലേക്കുളള കൂടിക്കാഴ്ച ഈ മാസം 24 ന്  ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, More vacancies in public sector Kasargod

Web Desk

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive