Join Whatsapp Group. Join now!

മാലിക് ദീനാര്‍ ഉറൂസ് മതസൗഹാര്‍ദത്തിന്റെ മനോഹര കേന്ദ്രം: മന്ത്രി ഇ ചന്ദ്രശേഖരന്‍

മതസൗഹാര്‍ദത്തിന്റെ മനോഹര കേന്ദ്രമാണ് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും അവിടെ നടക്കുന്ന ഉറൂസുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അതുകൊണ്ട് Kerala, News, Religion, Thalangara, Malik Deenar, Uroos, Minister E Chandrashekaran
തളങ്കര: (www.kasargodvartha.com 06.11.2017) മതസൗഹാര്‍ദത്തിന്റെ മനോഹര കേന്ദ്രമാണ് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും അവിടെ നടക്കുന്ന ഉറൂസുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഓരോ ഉറൂസ് കാലങ്ങളിലും ഇവിടേക്ക് ഓടിവരാന്‍ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാലിക് ദീനാര്‍ (റ) ഉറൂസ് നഗരി സന്ദര്‍ശിച്ച മന്ത്രിക്ക് ഉറൂസ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാസര്‍കോട്ട് പ്രശ്‌നങ്ങളുണ്ടാകുമ്പോഴെല്ലാം തളങ്കര പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ സൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തിലെ പ്രധാന ആരാധനാകേന്ദ്രമെന്ന ഖ്യാതിക്ക് പുറമെ മതസൗഹാര്‍ദത്തിന്റെ കേന്ദ്രമെന്ന പെരുമയും മാലിക് ദീനാര്‍ പള്ളിക്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹ് യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റുമാരായ ടി ഇ അബ്ദുല്ല, കെ എ മുഹമ്മദ് ബഷീര്‍, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി, സെക്രട്ടറി ടി എ ഷാഫി, എം എസ് മുഹമ്മദ് കുഞ്ഞി, എ ബി ഷാഫി, അസ്‌ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെ കെ പുറം, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, കെ എം ബഷീര്‍, കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍, ടി എ ഖാലിദ്, ഉസ്മാന്‍ തെരുവത്ത്, സലീം തളങ്കര, വെല്‍ക്കം മുഹമ്മദ്, ബി എം അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Thalangara, Malik Deenar, Uroos, Minister E Chandrashekaran.

Post a Comment