Join Whatsapp Group. Join now!

കാസര്‍കോട് വനിതാ കോളജ് സ്ഥാപിക്കണം: മര്‍ച്ചന്റ്‌സ് വനിതാ വിംഗ്

കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിനോട് ചേര്‍ന്ന് കിടക്കുന്ന എച്ച്.എം.ടിയുടെ സ്ഥലം സ്‌കൂളിനോട് Kerala, News, Kasargod, demands Women college, Merchants women wing, Merchants women wing demands Women college in Kasaragod.
കാസര്‍കോട്: (my.kasargodvartha.com 23.11.2017) കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിനോട് ചേര്‍ന്ന് കിടക്കുന്ന എച്ച്.എം.ടിയുടെ സ്ഥലം സ്‌കൂളിനോട് ചേര്‍ത്ത് കാസര്‍കോട് വനിതാ കോളജ് സ്ഥാപിക്കണമെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാ വിംഗ് ജനറല്‍ ബോഡിയോഗം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. ഉപരിപഠനത്തിന് അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന നിലവിലുള്ള സ്ഥിതി പെണ്‍കുട്ടികളുടെ ഉപരിപഠനം തടസ്സപ്പെടുത്തുന്നുണ്ടെന്നും യോഗം കുറ്റപ്പെടുത്തി.

നഗരത്തിലെ സി.എല്‍ കോംപ്ലക്‌സില്‍ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി കച്ചവടം ചെയ്തും സ്വയം തൊഴില്‍ ചെയ്തും ഉപജീവനം കഴിച്ചുവരുന്ന വ്യാപാരികളെയും, സ്ത്രീ തൊഴിലാളികളെയും ഒരുമുന്നറിയിപ്പുമില്ലാതെ കെട്ടിടം പൊളിച്ച് മാറ്റി തൊഴില്‍ രഹിതരാക്കാനുള്ള കെട്ടിട ഉടമയുടെ മനുഷ്യത്വരഹിതമായ നടപടി പുന: പരിശോധിക്കണമെന്നും വ്യാപാരികള്‍ക്കും ഉപജീവനത്തിന് ടൈലറിംഗ് ജോലി ചെയ്ത് വരുന്ന സ്ത്രീ തൊഴിലാളികള്‍ക്കും പുനരധിവാസം ഉറപ്പ് വരുത്തുകയോ അര്‍ഹമായ നഷ്ട പരിഹാരം നല്‍കി പ്രശ്‌നം രമ്യമായി പരിഹരിക്കുകയോ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

Kerala, News, Kasargod, demands Women college, Merchants women wing, Merchants women wing demands Women college in Kasaragod.

                                                        ചന്ദ്രാമണി (പ്രസിഡണ്ട്)

Kerala, News, Kasargod, demands Women college, Merchants women wing, Merchants women wing demands Women college in Kasaragod.

                                         പി.കെ ഉമാവതി (ജനറല്‍ സെക്രട്ടറി)

Kerala, News, Kasargod, demands Women college, Merchants women wing, Merchants women wing demands Women college in Kasaragod.

                                                           സുചിത്ര പിള്ള (ട്രഷറര്‍)

യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രാമണി അധ്യക്ഷത വഹിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് ലക്ഷ്മി എന്‍ നമ്പ്യാരും വരവ് ചിലവ് കണക്ക് ബീനാ ഷെട്ടിയും അവതരിപ്പിച്ചു. കാസര്‍കോട് ജില്ലാ വനിതാ വിംഗ് പ്രസിഡണ്ട് ശ്രീമതി ഷേര്‍ലി സെബാസ്റ്റ്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഷീനജ പ്രദീപിനെ യോഗത്തില്‍ ആദരിച്ചു.

കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് മേഖലാ പ്രസിഡണ്ട് എ.എ അസീസ്, കെ. നാഗേഷ് ഷെട്ടി, ബഷീര്‍ കല്ലങ്കാടി, ബി.എം അബ്ദുല്‍ കബീര്‍, കെ. ദിനേശ്, ശശിധരന്‍.കെ, അന്‍വര്‍. ടി.എ, ടി.എ ഇല്യാസ്, അഷ്‌റഫ് സുല്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വനിതാവിംഗിന്റെ കാസര്‍കോട് യൂണിറ്റ് പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. ചന്ദ്രാമണിയെ വീണ്ടും പ്രസിഡണ്ടായും പി.കെ ഉമാവതിയെ ജനറല്‍ സെക്രട്ടറിയായും സുചിത്ര പിള്ളയെ ട്രഷററായും വൈസ് പ്രസിഡണ്ടുമാരായി ഭവാനി, ബീനാഷെട്ടി, കെ. ലക്ഷ്മി എന്നിവരെയും സെക്രട്ടറിമാരായി അനിത, ഖമറുന്നീസ, സുമതി. കെ.എന്‍ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ അനിത സ്വാഗതവും ഓമന ശശി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, demands Women college, Merchants women wing, Merchants women wing demands Women college in Kasaragod.

Post a Comment