ചെമ്മനാട്: (my.kasargodvartha.com 27.11.2017) 58 ാമത് കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവ വേദിയെ ധന്യമാക്കി തങ്ങളുടെ സാന്നിധ്യമറിയിച്ച് മാവില സമുദായക്കാരുടെ 'മങ്ങലം കളി'. കാസര്‍കോടിന്റെ തനത് കലയ്ക്ക് താള മേള അകമ്പടിയോടെ അര മണിക്കൂറോളം ചുവടുവെച്ചവരില്‍ നാല് വയസുകാരി ആര്യ മുതല്‍ 60 വയസുകാര്‍ വരെയുണ്ടായിരുന്നു. രാവണേശ്വരം അഴീക്കോടന്‍ ക്ലബ്ബിന്റെ ഗോത്ര പെരുമ ടീം ആണ് ഔപചാരിക ഉദ്ഘാടനത്തിന് ശേഷം പ്രധാന വേദിക്ക് മുന്നില്‍ അര മണിക്കൂര്‍ മങ്ങലംകളി അവതരിപ്പിച്ചത്.
മാവില സമുദായക്കാര്‍ക്കിടയില്‍ നിലവിലുള്ള ഒരുതരം ആചാരത്തിന്റെ ഭാഗമാണ് മങ്ങലംകളി. ദുഖവും സന്തോഷവും വരുമ്പോഴാണ് ഈ കളി കളിക്കുക. സാധാരണ 60 പേരാണ് കളിക്കുന്നതെങ്കിലും ഇവിടെ 50 പേരാണ് ഉണ്ടായത്. 40 മിനുട്ട് സമയം അവതരിപ്പിക്കുന്ന കളി സമയക്കുറവ് മൂലം 30 മിനുട്ട് ആക്കി ചുരുക്കുകയായിരുന്നു. കളിക്ക് കണ്ണേറ് തട്ടാതിരിക്കാന്‍ എന്ന വിശ്വാസത്തില്‍ രണ്ട് 'മരമേടന്‍' മാരും കളിക്കാരുടെ ചുറ്റും പാഞ്ഞുനടക്കാറുണ്ട്. പേടിപ്പെടുത്തുന്ന പ്രത്യേക വേഷം ധരിച്ചാണ് ഇവരെത്തുന്നത്.
ബാനം കൃഷ്ണനാണ് മങ്ങലംകളി പരിശീലിപ്പിക്കുന്നത്. കളി കഴിഞ്ഞതിന് ശേഷം ടീമിലെ ഏറ്റവും ചെറിയ അംഗമായ നാലാം ക്ലാസുകാരി കുഞ്ഞു ആര്യക്ക് ഡിഇഒയും ടീം ക്യാപ്റ്റന് യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ശിവപ്രസാദും ഉപഹാരം നല്‍കി.
കൂടുതല്‍ ചിത്രങ്ങള്‍ കാണാം
Keywords: Kerala, News, Kalolsavam, 'Mangalam Kali' by Mavila communities in Dist. Kalotsavam
< !- START disable copy paste -->മാവില സമുദായക്കാര്‍ക്കിടയില്‍ നിലവിലുള്ള ഒരുതരം ആചാരത്തിന്റെ ഭാഗമാണ് മങ്ങലംകളി. ദുഖവും സന്തോഷവും വരുമ്പോഴാണ് ഈ കളി കളിക്കുക. സാധാരണ 60 പേരാണ് കളിക്കുന്നതെങ്കിലും ഇവിടെ 50 പേരാണ് ഉണ്ടായത്. 40 മിനുട്ട് സമയം അവതരിപ്പിക്കുന്ന കളി സമയക്കുറവ് മൂലം 30 മിനുട്ട് ആക്കി ചുരുക്കുകയായിരുന്നു. കളിക്ക് കണ്ണേറ് തട്ടാതിരിക്കാന്‍ എന്ന വിശ്വാസത്തില്‍ രണ്ട് 'മരമേടന്‍' മാരും കളിക്കാരുടെ ചുറ്റും പാഞ്ഞുനടക്കാറുണ്ട്. പേടിപ്പെടുത്തുന്ന പ്രത്യേക വേഷം ധരിച്ചാണ് ഇവരെത്തുന്നത്.