Kerala

Gulf

Chalanam

Obituary

Video News

മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ബിരുദം നേടി 90 ഹുദവികള്‍ സേവന വഴിയിലേക്ക്

തളങ്കര: (my.kasargodvartha.com 05.11.2017) മത-ഭൗതിക വിജ്ഞാനം ആര്‍ജിച്ച് സമൂഹത്തെ സേവിക്കാനിറങ്ങിയ തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയിലെ 90 വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാന ചടങ്ങ് മാലിക് ദീനാര്‍ ഉറൂസ് നഗരിയിലൊരുക്കിയ പ്രൗഢമായ വേദിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ലോകത്തിന്റെ ഏത് കോണിലും നന്മയുടെ വിത്ത് വിതറാന്‍ പ്രാപ്തരായ ഒരു തലമുറയെയാണ് ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വാര്‍ത്തെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Malik Deenar academy Convocation ceremony held

സമുദായത്തിനും രാജ്യത്തിനും നേതൃത്വം നല്‍കി ഒരുത്തമ തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രാപ്തമായ വിദ്യാര്‍ത്ഥികളെയാണ് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സൃഷ്ടിച്ചെടുക്കുന്നതെന്നും ഇസ്ലാമികമായ ജീവിത ചിട്ട ഓരോ പ്രവര്‍ത്തിയിലും അടയാളപ്പെടുത്താന്‍ ഇവര്‍ക്ക് കഴിയുമെന്നും റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റഷീദലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ: ആലിക്കുട്ടി മുസ്ലിയാരും ചേര്‍ന്ന് ബിരുദ ദാനം നിര്‍വഹിച്ചു.

ഉറൂസ് കമ്മിറ്റി പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പുറത്തിറക്കിയ 'എന്റെ തളങ്കര' സുവനീയര്‍ പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫിക്ക് നല്‍കി നിര്‍വഹിച്ചു. ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വി, മംഗളൂരു - കീഴൂര്‍ ഖാസി ത്വാഖ അഹ് മദ് മൗലവി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ സി മുഹമ്മദ് ബാഖവി, ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, മുദരീസ് അബ്ദുല്‍ ഹമീദ് ഫൈസി, ടി ഇ അബ്ദുല്ല, സയ്യിദ് ഹാദി തങ്ങള്‍, പ്രിന്‍സിപ്പല്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, എന്‍ എം കറമുല്ല ഹാജി, കെ എ എം മുഹമ്മദ് ബഷീര്‍, കെ എം അബ്ദുര്‍ റഹ് മാന്‍, സുലൈമാന്‍ ഹാജി ബാങ്കോട്, കെ എച്ച് അഷ്‌റഫ്, ടി എ ഖാലിദ്, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, അസ്ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെ കെ പുറം, ഹസൈനാര്‍ ഹാജി തളങ്കര, സലീം തളങ്കര, വെല്‍ക്കം മുഹമ്മദ്, ഇബ്രാഹിം ഖലീല്‍ ഹുദവി, മൊയ്തീന്‍ കൊല്ലമ്പാടി, എന്‍ കെ അമാനുല്ല, അഹ് മദ് മുസ്ലിയാര്‍ ചെര്‍ക്കള, സ്വാലിഹ് മൗലവി, യൂനസ് അലി ഹുദവി, ബി എം അബ്ദുര്‍ റഹ് മാന്‍, സുല്‍ഫിക്കര്‍ ഖാന്‍, ടി എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അഹ് മദ് ഹാജി അങ്കോല, മുജീബ് കെ കെ പുറം, എം ഹസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


പാരന്റസ് മീറ്റ് സംഘടിപ്പിച്ചു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ ഉറൂസിന്റെ ഭാഗമായി മാലിക് ദീനാര്‍ ഇസ്ലാമിക്ക് അക്കാദമി പാരന്റസ് മീറ്റ് സംഘടിപ്പിച്ചു. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. കെ എ എം ബഷീറിന്റെ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ പറമ്പത്ത്, റഫീഖ് സകരിയ്യ ഫൈസി കൂടത്തായി എന്നിവര്‍ ക്ലാസെടുത്തു.

യഹ്‌യ തളങ്കര, ടി ഇ അബ്ദുല്ല, ടി എ ശാഫി, ടി എ ഖാലിദ്, അസ്ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെ കെ പുറം, സലീം തളങ്കര, നൗഫല്‍ ഹുദവി, കെ എച്ച് അഷ്‌റഫ്, ഹസൈനാര്‍ ഹാജി തളങ്കര, എന്‍ കെ അമാനുല്ല, ബി എം അബ്ദുര്‍ റഹ് മാന്‍, ടി എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, എം ഹസൈനാര്‍, മുജീബ് റഹ് മാന്‍ കെ കെ പുറം, സുല്‍ഫിക്കര്‍ ഖാന്‍ പ്രസംഗിച്ചു.

മാലിക് ദീനാര്‍ ഇസ്‌ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ സ്വാഗതവും അക്കാദമി വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് ഹുദവി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Malik Deenar Uroos, Academy, Students, Convocation.

kvarthakgd1

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive