Join Whatsapp Group. Join now!

ലബാഖാ ആര്‍ട്ട് ഫെസ്റ്റില്‍ തുടര്‍ച്ചയായി രണ്ടാമതും ഖുര്‍തുബ ജേതാക്കള്‍

എം.ഐ.സി ദഅവാ കോളേജ് വിദ്യാര്‍ത്ഥി യൂണിയനായ എ എസ് എ യുടെ പ്രധാന കീഴ്ഘടകമായ Kerala, News, champions, Trophy, Mahinabad, Labaqa Arts fest; Qurtuba champions.
മാഹിനാബാദ്: (my.kasargodvartha.com 02.11.2017) എം.ഐ.സി ദഅവാ കോളേജ് വിദ്യാര്‍ത്ഥി യൂണിയനായ എ എസ് എ യുടെ പ്രധാന കീഴ്ഘടകമായ സ്പീച്ച് ക്രാഫ്റ്റിന്റെ നേതൃത്വത്തില്‍ മാസംതോറും സംഘടിപ്പിക്കുന്ന അല്‍ ലബാഖാ ആര്‍ട്ട് ഫെസ്റ്റില്‍ രണ്ടാമതും 'ഖുര്‍തുബ' ടീമിന് വിജയം. ജൗഹര്‍ ഉദുമയുടെ നേതൃത്വത്തിലുള്ളതാണ് ടീം.

Kerala, News, champions, Trophy, Mahinabad, Labaqa Arts fest; Qurtuba champions.

ഗര്‍നാത്തയെ 10 പോയിന്റിന് തോല്‍പ്പിച്ചാണ് ഖുര്‍തുബ വിജയം സ്വന്തമാക്കിയത്. വിജയികള്‍ക്കുള്ള ട്രോഫി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി നല്‍കി. ദഅവാ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുല്ല അര്‍ഷദി ഉസ്താദ് അധ്യക്ഷത വഹിച്ചു. നൗഫല്‍ ഹുദവി ചേക്കാട്, അസമതുല്ല ഹുദവി, മുസ്തഫ വാഫി, സിദ്ദീഖ് ഹുദവി, ഷഫീഖ് ഹുദവി, സമദ് മാസ്റ്റര്‍, അന്‍വര്‍ വാഫി, സലീം ഹുദവി, സുഹൈല്‍ ഹുദവി, ത്വല്‍ഹ ഹുദവി, അനീസ് ദേളി, സിയാദ് ദേലംപാടി, ദാവൂദ് മണിയൂര്‍, മുനവ്വിര്‍ കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, champions, Trophy, Mahinabad, Labaqa Arts fest; Qurtuba champions.

Post a Comment