നീലേശ്വരം: (my.kasargodvartha.com 11.11.2017) നീലാഞ്ജലി കള്‍ച്ചറല്‍ ഫോറം നീലേശ്വരത്തിന്റെ പ്രഥമ കെ സി എസ് നായര്‍ പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. 10,000 രൂപയും ഫലകവുമാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നീലാഞ്ജലിയുടെ രക്ഷാധികാരിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പരേതനായ കെ സി എസ് നായരുടെ സ്മരണാര്‍ത്ഥമാണ് 2017മുതല്‍ ഉത്തരമലബാറിലെ കലാ, സാംസ്‌കാരിക, സാഹിത്യ മേഖലയില്‍ കഴിവ് തെളിയിച്ചവരെ കണ്ടെത്തി പുരസ്‌കാരം നല്‍കുന്നത്.
15ന് വൈകിട്ട് 6.30ന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'സാന്ദ്രലയം' പരിപാടിയില്‍ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു കൈതപ്രത്തിന് പുരസ്‌കാരം നല്‍കും. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാര്‍സിലര്‍ ജി ഗോപകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ സതീഷ് ബാബു പയ്യന്നൂര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍, നീലാഞ്ജലി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ എന്നിവരടങ്ങുന്ന ജ്യൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. കെ പി ജയരാജന്‍, ഡോ. വി സുരേശന്‍, പി വി തുളസീരാജ്, രാജന്‍ പള്ളിയത്ത്, ഡോ. എം രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Award, KCS Nayar, Kaithapram Damodaran Namboothiri.