Join Whatsapp Group. Join now!

പട്‌ള പൊലിമ; കാണാത്തവരുടെ അകക്കാഴ്ച തീര്‍ത്ത് കൊണ്ടോട്ടിയില്‍ നിന്ന് വന്ന കണ്‍മണികളുടെ 'കാഴ്ച്ച' എക്‌സിബിഷന്‍

കൊണ്ടോട്ടിയിലെ അൽ റൈഹാൻ ഒപ്റ്റോമെട്രി കോളേജിനും എബിലിറ്റി ഫൗണ്ടേഷനും മാത്രം അഭിമാനിക്കുവാനുള്ളത് . അവരുടെ വിദ്യാർഥികളും അധ്യാപകരും അത്രമാത്രം Kerala, Article, Aslam Mavila, 'Kazcha' Exhibition in Patla
അസ്ലം മാവില

(my.kasargodvartha.com 26.11.2017) കൊണ്ടോട്ടിയിലെ അൽ റൈഹാൻ ഒപ്റ്റോമെട്രി കോളേജിനും എബിലിറ്റി ഫൗണ്ടേഷനും മാത്രം അഭിമാനിക്കുവാനുള്ളത് .  അവരുടെ വിദ്യാർഥികളും അധ്യാപകരും അത്രമാത്രം സുകൃതം ചെയ്യുന്ന തിരക്കിലാണ്.

ഏത് ഒപ്റ്റോമെട്രി കോളേജിലെയും വിദ്യാർഥികൾക്ക് അവരുടെ സിലബസിനകത്തെ പുസ്തക താളുകൾ  മറിച്ചും, ലാബിൽ ചിലവഴിച്ചും കോഴ്സ് പൂർത്തിയാക്കാം. അൽ റൈഹാനിലെ കുട്ടികൾക്ക് അത് മാത്രം പഠിച്ച് പുറത്തിറങ്ങാൻ ആഗ്രഹമില്ല. അവർ ഒരു വലിയ ദൗത്യത്തിലാണ്. അത് വെല്ലുവിളിയെന്നുമറിയാം."കാഴ്ച്ച " എക്സിബിഷൻ അങ്ങനെയാണ് അൽ റൈഹാൻ -നേതൃത്വത്തിന്റെ മസ്തിഷ്കത്തിൽ ബീജാവാപം ചെയ്യുന്നത്. കാഴ്ചയില്ലാത്തവരിൽ അവരുടെ കണ്ണുടക്കി. അന്ധരുടെ ദൈനംദിന ജീവിതങ്ങൾ അന്ധത ബാധിക്കാത്തവരിൽ അൽപ നിമിഷമെങ്കിലും അനുഭവിപ്പിക്കണമെന്നും അവർക്ക് തോന്നി. അതിന്റെ തയ്യാറെടുപ്പായി പിന്നീട്. ഒരുപാട് ആലോചനകൾക്കൊടുവിൽ കാഴ്ച്ച രൂപഭാവനം ചെയ്തു. 2013 ൽ കാഴ്ച്ച എക്സിബിഷനുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം പതിനഞ്ചിനടുത്ത് സ്ഥലങ്ങളിൽ ഇതിനകം എക്സിബിഷൻ നടന്നു കഴിഞ്ഞു.

"പതിനഞ്ച് മിനിറ്റ് അനുഭവിച്ചത് മറക്കാൻ  പറ്റാത്തത്. ഒന്നാ കൂടാരത്തിൻ പുറത്തേക്ക് എത്തിയിരുന്നെങ്കിൽ ... " കാഴ്ച്ച എക്സിബിഷൻ കണ്ട് പുറത്തിറങ്ങിയ  നിയമസഭാംഗം എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ യുടെ വാക്കുകൾ വികാരനിർഭരം.

അനിർവ്വചനീയ അനുഭവങ്ങൾ ഒരുക്കിക്കൊണ്ട് അൽ റൈഹാൻ വിദ്യാർഥികളും എബിലിറ്റി സൗഹൃദങ്ങളുമടങ്ങിയ 25 അംഗ ടീം ഇപ്പാൾ പട്ലക്കാരുടെ സ്നേഹഭാജനങ്ങളാകുകയാണ്. ടീം ലീഡർസ് അർഷദ്, ശില്പ പി.സി. എന്നിവരുടെ നേതൃത്വം. പരിസ്ഥിതി - ചരിത്ര അധ്യാപകൻ ഉനൈസുൽ അമിന്റെ കോർഡിനേഷൻ. കൂടെ അദ്ദേഹത്തിന്റെ ബാക്കിയുള്ള അരുമ ശിഷ്യർ. എല്ലാത്തിലുമുപരി  എബിലിറ്റിയിലെ നൗജിഷ്, ലീല, ഹനിഫ, ഫസില എന്നീ അന്ധവിദ്യാർഥികളും.


പട്ലക്കാരുടെ ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന നാട്ടുത്സവമായ പൊലിമയുടെ ഭാഗമായി പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പസിൽ നടക്കുന്ന കാഴ്ച്ച എക്സിബിഷൻ ജനശ്രദ്ധ ആകർഷിക്കുകയാണ്. തിങ്കളാഴ്ച്ച പ്രദർശനം സമാപിക്കുമെന്ന് എക്സിബിഷൻ ഭാരവാഹികളായ സിറാർ അബ്ദുല്ല, ബഷീർ പട്ല, സൈദ് കെ.എം.,  മഹമൂദ് പട്ല, ഖാദർ അരമന എന്നിവർ അറിയിച്ചു. എക്സിബിഷൻ ഉദ്ഘാടനം ഇന്നലെ എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ. നിർവ്വഹിച്ചു.

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ണുള്ളവർ കാണണം ഈ "കാഴ്ച്ച" -  കണ്ണടയുംവരെ കണ്ണും കാഴ്ച്ചയും മനസ്സിൽ നിന്നും മാറാതിരിക്കാൻ, മറയാതിരിക്കാൻ !

 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Article, Aslam Mavila, 'Kazcha' Exhibition in Patla

Post a Comment