Join Whatsapp Group. Join now!

മര്‍കസ് എക്‌സലന്‍സ് മീറ്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ പ്രശസ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനവും സാന്ത്വന പ്രവര്‍ത്തങ്ങളില്‍ സജീവ സാന്നിധ്യവുമായ കാരന്തൂര്‍ സുന്നി മര്‍ക്കസിന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ Kerala, News, Religion, Markaz, Kanthapuram AP Aboobacker Musliyar
കാഞ്ഞങ്ങാട്: (my.kasargodvartha.com 04.11.2017) സംസ്ഥാനത്തെ പ്രശസ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനവും സാന്ത്വന പ്രവര്‍ത്തങ്ങളില്‍ സജീവ സാന്നിധ്യവുമായ കാരന്തൂര്‍ സുന്നി മര്‍ക്കസിന്റെ 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏഴിന് ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുന്ന മര്‍ക്കസ് എക്‌സലന്‍സ് മീറ്റ് സുന്നി ജംഇയ്യത്തുല്‍ അഖിലേന്ത്യാ സെക്രട്ടറി കാന്തപുരം ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാന്തപുരം ഉസ്താദിന്റെ മകനും യു എ ഇ റെഡ്ക്രസന്റ് ഇന്ത്യന്‍ പ്രതിനിധിയുമായ അബ്ദുല്‍ ഹക്കീം അസ്ഹരി, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, പള്ളംകോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവരും മീറ്റില്‍ സംബന്ധിക്കും.

എസ് കെ അബ്ദുല്‍ ഖാദിര്‍ ഹാജി, അബ്ദുല്‍ ഹമീദ് മദനി ബല്ലാകടപ്പുറം, വി സി അബ്ദുല്ല സഅദി, അബ്ദുസത്താര്‍, മൂസ പടന്നക്കാട്, ബശീര്‍ മങ്കയം, മുസ്തഫ ഫൈസി, ബഷീര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Markaz, Kanthapuram AP Aboobacker Musliyar.

Post a Comment