കൊല്ലം: (my.kasargodvartha.com 09.11.2017) ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കാസര്‍കോട് ബ്രാഞ്ചിന് രണ്ടാമതും മികച്ച ബ്രാഞ്ചിനുള്ള പുരസ്‌കാരം ലഭിച്ചു. കൊല്ലം റാവിസ് ഹോട്ടല്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് അവര്‍ഡ് പ്രഖ്യാപിച്ചത്. സാമൂഹ്യ ബോധവല്‍ക്കരണവും തുടര്‍വിദ്യാഭ്യാസ പരിപാടികളും വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ രോഗവിദഗ്ദനും ഐഎപി കാസര്‍കോട് ഘടകം പ്രസിഡന്റുമായ ഡോ. നാരായണ നായക് മികച്ച പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഒആര്‍എസ് വാരാഘോഷം, മുലയൂട്ടല്‍ വാരാഘോഷം, ലഹരിവിരുദ്ധ ബോധവല്‍ക്കരണം എന്നിവയ്ക്കുള്ള പുരസ്‌കാരവും എം ആര്‍ വാക്‌സിന്‍ ബോധവല്‍ക്കരണത്തിന് പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു.
Keywords: Kerala, News, Indian Academy of Pediatrics Kasargod branch bags award
നാരായണ നായക്
Keywords: Kerala, News, Indian Academy of Pediatrics Kasargod branch bags award