Join Whatsapp Group. Join now!

ഹാദിയ: താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കേരള പോലീസ് കാവലില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി എസ് ഐ ഒ, ജി ഐ ഒ Kerala, News, Hadiya Case, March, Dharna
കാസര്‍കോട്: (my.kasargodvartha.com 07.11.2017) കേരള പോലീസ് കാവലില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി എസ് ഐ ഒ, ജി ഐ ഒ സംയുക്തമായി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ ഹാദിയയ്ക്ക് അടിയന്തിരമായി വൈദ്യസഹായമെത്തിക്കുക, സന്ദര്‍ശനാനുമതി നല്‍കുക, ആശയ വിനിമയ സ്വാതന്ത്ര്യമൊരുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.


ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ധ്വംസിക്കുന്ന ഭരണകൂട നിലപാട് പ്രതിഷേധാര്‍ഹമാണ്. താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി എ യൂസുഫ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ പാടി രവീന്ദ്രന്‍, സുബൈര്‍ പടുപ്പ്, അന്‍സാര്‍ ഉളിയില്‍, ഡോ. ഷഫ്‌ന മൊയ്തു, എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, എന്‍ എം റിയാസ്, കെ പി സല്‍മ, ബി എ അസ്‌റാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജി ഐ ഒ ജില്ലാ പ്രസിഡന്റ് പി സി മുര്‍ഷിദ സ്വാഗതവും സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഇസ്മാഈല്‍ അഹ് മദ് നന്ദിയും പറഞ്ഞു.

ഇംറാന്‍ മൂസ, ആര്‍ ബി മുഹമ്മദ് ഷാഫി, നിയാസ് പെര്‍ള, വി കെ ജാവിദ് പടന്ന, ടി എം അബ്ദുല്‍ സലാം, എ ജി ജമാല്‍, റാസിഖ് മഞ്ചേശ്വര്‍, അബ്ദുല്‍ അഹദ്, എന്‍ എം അബ്ദുല്‍ വാജിദ്, ജാസിര്‍ ഫാല്‍ക്കണ്‍, അജ്മല്‍ ഉദുമ, ഇഖ്‌വാന്‍, ഷബ്‌നം ബഷീര്‍, ഫാത്വിമ അസ്‌റ, ആഫിയ അബ്ബാസ്, ഷഫിഅ പള്ളിപ്പുഴ, എം കെ സി ഫാത്വിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Hadiya Case, March, Dharna.

Post a Comment