Join Whatsapp Group. Join now!

സര്‍ക്കാര്‍ അറിയിപ്പുകള്‍ 16.11.2017

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാKerala, News, Govt announces 16.11.2017
കാസര്‍കോട്:  (my.kasargodvartha.com 16.11.2017)
മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ 59 കേസുകള്‍ പരിഗണിച്ചു

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ നടത്തിയ സിറ്റിംഗില്‍ കമ്മീഷന്‍ മെമ്പര്‍ ക്രൂട്ടായി ബഷീര്‍ പങ്കെടുത്തു. വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 49 കേസുകളും ദേശസാല്‍ക്യത ബാങ്കുമായി ബന്ധപ്പെട്ട 10 കേസുകളും ഉള്‍പ്പെടെ ആകെ 59 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. കമ്മീഷന്‍ കടാശ്വാസം ശിപാര്‍ശ ചെയ്തിട്ടും സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം കടാശ്വാസം നിഷേധിച്ച കേസില്‍ കടാശ്വാസം ലഭ്യമാക്കാന്‍ തീരുമാനമായി.



അനുവദിച്ച കടാശ്വാസം മുതലില്‍ വരവ് വച്ച് ഈട് ആധാരം തിരികെ നല്‍കുന്നതിന് പകരം കൂടുതല്‍ തുക വീണ്ടും ആവശ്യപ്പെട്ട കേസില്‍ കടാശ്വാസ തുക മുതലിനത്തില്‍ വരവ് വെച്ച് ഒരു മാസത്തിനകം ആധാരം തിരികെ നല്‍കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ച് ഉത്തരവായി. കമ്മീഷന്‍ കടാശ്വാസം ശിപാര്‍ശ ചെയ്ത കേസുകളില്‍ 2007ന് ശേഷം വായ്പ പുതുക്കി എന്ന കാരണത്താല്‍ സഹകരണ ഓഡിറ്റ് വിഭാഗത്തന്റെ ശിപാര്‍ശ സ്വീകരിച്ച് കടാശ്വാസം നിഷേധിച്ച കേസില്‍ പ്രസ്തുത വായ്പയുടെ മുന്‍കാല പ്രാബല്യം കണ്ടെത്തി നിശ്ചിത സമയ പരിധിക്കുള്ളില്‍ കടാശ്വാസം അനുവദിക്കുവാന്‍ സഹകരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സഹകരണ, ദേശസാല്‍കൃത ബാങ്കുകളുമായി ബന്ധപ്പെടുന്ന വായ്പകളില്‍ കടാശ്വാസത്തിന് അര്‍ഹത നിശ്ചയിക്കുന്നതിനുള്ള 10 കേസുകള്‍ കമ്മീഷന്‍ പരിഗണിക്കുകയും എട്ട് കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. വായ്പാ രേഖകള്‍ പുന:പരിശോധിക്കുന്നതിനായി ഒമ്പത് കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഹൗസിംഗ് സഹകരണ സംഘങ്ങള്‍ തീര്‍പ്പാക്കേണ്ട ആറ് കേസുകള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കാന്‍ കമ്മീഷന്‍ ഉത്തരവായി. കാലഹരണപ്പെട്ട വായ്പകളില്‍ രണ്ട് കേസുകള്‍ തീര്‍പ്പാക്കാന്‍ കമ്മീഷന്‍ ഉത്തരവായി.

ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ പരാതി സമര്‍പ്പിച്ച അപേക്ഷകരും പങ്കെടുത്തു. കടാശ്വാസ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം അനുവദിച്ച ആശ്വാസ തുക വായ്പാ കണക്കില്‍ വരവ് വെച്ചത് സംബന്ധിച്ചും വായ്പാ കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വന്നത് സംബന്ധിച്ചും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്കാത്തത് സംബന്ധിച്ചും കമ്മീഷന് ലഭിച്ച പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു.

അനുവദിച്ച കടാശ്വാസം അപേക്ഷകന്റെ വായ്പാ കണക്കില്‍ വരവ് വെയ്ക്കാതെ ബാങ്കിന്റെ സസ്‌പെന്‍സ് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്നത് കണ്ടെത്തിയ രണ്ട് കേസുകളില്‍ തുക വായ്പാ കണക്കില്‍ വരവ് വെച്ച് നിശ്ചിത തീയ്യതിക്കകം ഈട് ആധാരം തിരികെ നല്‍കാന്‍ സിറ്റിംഗില്‍ തീരുമാനമായി. കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ട് ഇനിയും കടാശ്വാസം അനുവദിച്ചിട്ടില്ല എന്ന 10 പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. വെള്ളിയാഴ്ച കണ്ണൂര്‍ ജില്ലയിലെ സിറ്റിംഗ്/അദാലത്ത് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും.

കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ അംഗീകാരം

കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കാര്‍ഷിക വികസന പദ്ധതിയായ മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കുളള പുരസ്‌കാരം വിതരണം ചെയ്തു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ജീവ സംഗമത്തിലാണ് പുസ്‌കാരം നല്‍കിയത്. ധനകാര്യ മന്ത്രി തോമസ് ഐസക്, മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ. കെ രാജു, തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ എന്നിവര്‍ സിഹിതരായി.

കാസര്‍കോട് ജില്ലാമിഷന്റെ കീഴില്‍ 3426 സംഘകൃഷി ഗ്രൂപ്പുകളില്‍ നിന്നായി 13,000 ത്തില്‍ പരം മഹിളാ കര്‍ഷകര്‍ ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്നു. ഓണക്കാലലത്ത് 132 ചന്തകള്‍ വിവിധ സി ഡി എസില്‍ നടത്തി. ഭക്ഷ്യസുരക്ഷാഭവനം പദ്ധതിയില്‍ രണ്ടു ലക്ഷം കുടുംബാംഗങ്ങള്‍ പങ്കാളികളാണ്. പ്രീ ഓണം മര്‍ക്കറ്റ് മികച്ച സി ഡി എസ് കളളാര്‍, മികച്ച ജീവ ടീം നീലേശ്വരം ബ്ലോക്കിലെ സജിനി, സുമതി, ശോഭന കെ പി, മികച്ച ജെ എല്‍ ജി പടന്ന സി ഡി എസിലെ തോജസ്, മീഞ്ച സി ഡി എസിലെ ഹരിത, പൊലിമ കുറ്റിക്കോല്‍ സി ഡി എസ്, സൂര്യ കിനാനൂര്‍ കരിന്തളം, കരുണ പളളിക്കര.



ഭാഗ്യക്കുറി സുവര്‍ണ്ണ ജൂബിലി; യോഗം വെള്ളിയാഴ്ച

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച്  സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ആദ്യവാരം  കാസര്‍കോട്ട് നടക്കും. ആഘോഷത്തോടനുബന്ധിച്ചുളള സ്വാഗതസംഘം രൂപീകരണ യോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തിലേക്ക് മുഴുവന്‍ പേരെയും സ്വാഗതം ചെയ്യുന്നതായി ജില്ലാ ഭാഗ്യക്കുറി  ഓഫീസര്‍ അറിയിച്ചു.

ബാലാവകാശനിയമ ബോധവല്‍ക്കരണ വാഹനം മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ബാലാവകാശ നിയമബോധവല്‍ക്കരണ വാഹനം തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെ ടി ജലീല്‍ വെള്ളിയാഴ്ച രാവിലെ 9.30 ന് കളക്ടറേറ്റ് പരിസരത്ത് ഫ്ലാഗ് ഓഫ് ചെയ്യും.

സ്ഥലം ആവശ്യമുണ്ട്

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 പദ്ധതി പ്രകാരം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വൃദ്ധസദനം പണിയുന്നതിനായി 10 സെന്റില്‍ കുറയാത്ത സ്ഥലം വിലക്ക് നല്‍കാന്‍ തയ്യാറുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഈ മാസം 25 ന് വൈകീട്ട് അഞ്ചു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 255161.

സൗജന്യ തൊഴില്‍ പരിശീലനം

വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്ന ബ്യുട്ടീഷ്യന്‍് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 40 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി പഠിച്ച യുവതികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പേര്, മേല്‍വിലാസം, ജനനതിയതി, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ 24നകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി ഒ, കാഞ്ഞങ്ങാട്,  വഴി 671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0467 2268240.

തടിലേലം

വനം വകുപ്പിന്റെ  കാസര്‍കോട് പരപ്പ ഗവ. ടിമ്പര്‍ ഡിപ്പോയില്‍ നിന്നും തേക്ക്, അക്കേഷ്യ മറ്റ് വിവിധയിനം തടികള്‍ ഈ മാസം 28 ന് ഇ-ഓക്ഷന്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 270060, 8547602862, 8547602863.

ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ  എന്‍സിഡി ക്ലിനിക്കിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണി വരെ.

പ്ലസ് വണ്‍ ഓറിയന്റേഷന്‍ ക്ലാസ്

മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടത്തിയ കുട്ടികളുടെ നിരന്തര മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഓറിയന്റേഷന്‍ ക്ലാസ് ശനിയാഴ്ച രാവിലെ 9.30 ന് നടക്കും. ഫോണ്‍ 9447621391.

പെന്‍ഷന്‍ അറിയിക്കണം

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരില്‍ കഴിഞ്ഞ ഓണക്കാലത്ത് പെന്‍ഷന്‍ ലഭിക്കാത്തവര്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കകം പഞ്ചായത്തോഫീസില്‍ അറിയിക്കണം.

ജില്ലാവികസന സമിതി യോഗം

ഈ മാസത്തെ ജില്ലാ വികസനസമിതി യോഗം 25 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജലജന്യ രോഗങ്ങളും പ്രതിരോധവും: ക്വിസ് ഉപന്യാസ മത്സരം

ജലജന്യ രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കാറയി ഉപന്യാസ മത്സരവും നടത്തുന്നു. ഉപന്യാസ മത്സരം 24 ന് രാവിലെ 10 മണിക്കും ക്വിസ് മത്സരം 27 ന് രാവിലെ 10  മണിക്കും ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്നതാണ്.

ഒരു സ്‌കൂളില്‍ നിന്നും രണ്ട് പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447018977, 9567795075, 9495882248 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Govt announces 16.11.2017

Post a Comment