Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം; ജനറല്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് സബ് ജില്ല മുന്നേറുന്നു, കാസര്‍കോട് സബ് ജില്ല രണ്ടാം സ്ഥാനത്ത്; പോയിന്റ് നില ഇങ്ങനെ

58-ാം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് സബ് ജില്ല മുന്നേറുന്നു. ജനറല്‍ വിഭാഗത്തില്‍ യുപിയിലും ഹൈസ്‌കൂള്‍ തലത്തിലുംKerala, News, Kalolsavam, District School Kalolsavam; General point table
ചെമ്മനാട്: (my.kasargodvartha.com 27.11.2017) 58-ാം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് സബ് ജില്ല മുന്നേറുന്നു. ജനറല്‍ വിഭാഗത്തില്‍ യുപിയിലും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്‍ഡറി തലത്തിലും കൂടി 310 പോയിന്റുമായാണ് ഹൊസ്ദുര്‍ഗ് സബ്ജില്ല മുന്നേറുന്നത്. തൊട്ടുപിന്നില്‍ 284 പോയിന്റുമായി കാസര്‍കോട് സബ് ജില്ലയും 269 പോയിന്റുമായി ബേക്കല്‍ സബ് ജില്ലയും കുതിപ്പ് തുടരുന്നു.

യു.പി വിഭാഗത്തില്‍ 36 പോയിന്റുമായി ആറാം സ്ഥാനത്തും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 142 പോയിന്റും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 132 പോയിന്റുമായി ഒന്നാം സ്ഥാനത്തുമാണ് ഹൊസ്ദുര്‍ഗ്. യു.പി വിഭാഗത്തില്‍ 50 പോയിന്റുമായി കാസര്‍കോട് സബ്ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബേക്കലിന് 46 പോയിന്റാണ്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 125 പോയിന്റുമായി കാസര്‍കോട് സബ് ജില്ല രണ്ടാം സ്ഥാനത്തും, 110 പോയിന്റുമായി ബേക്കല്‍ മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 122 പോയിന്റുമായി ചെറുവത്തൂര്‍ രണ്ടാം സ്ഥാനത്തും 113 പോയിന്റുമായി ബേക്കല്‍ മൂന്നാം സ്ഥാനത്തുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, District School Kalolsavam; General point table
< !- START disable copy paste -->

Post a Comment