ചെമ്മനാട്: (my.kasargodvartha.com 28.11.2017) അറബന മുട്ടില്‍ തങ്ങളോട് മുട്ടാന്‍ ആരുമില്ലെന്ന രീതിയിലായിരുന്നു ഹൈസ്‌കൂള്‍ വിഭാഗവും ഹയര്‍ സെക്കന്‍ഡറി വിഭാഗവും ഫലം. കെക്കോട്ടുകടവ് പി എം എസ് എ പൂക്കോയ തങ്ങള്‍ ഹൈസ്‌കൂള്‍ ആറാമതും സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജി എച്ച് എസ് എസ് സൗത്ത് തൃക്കരിപ്പൂരിനിത് ഏഴാമൂഴം.
അല്‍ത്താഫ്, ഫാസില്‍, നുഅ്മാന്‍, ശമ്മാസ്, റിസ് വാന്‍, മുഹമ്മദ്, അജ്മല്‍, മെഹ്താബ്, അമല്‍ സുഹാന്‍, ജസീല്‍ എന്നിവരുടെ ടീമാണ് ഹൈസ്‌കൂള്‍ അറബനയില്‍ ഒന്നാം സ്ഥാനം നേടിയത്.
ഏറെ വീറും വാശിയും കണ്ട ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബന മുട്ടില്‍ ഒന്നാം സ്ഥാനം നേടിയ സൗത്ത് തൃക്കരിപ്പൂര്‍ ടീമിനെ പരിശീലിപ്പിച്ചത് കോഴിക്കോട്ടുകാരന്‍ അനീസ് ആണ്. സുഹൈല്‍, സഹദ്, സാക്കിര്‍, ശഹബാസ്, സാക്കിര്‍ സക്കരിയ, ജുറൈജ്, മുഹമ്മദ്, അല്യസാഹ്, അബ്ദുര്‍ റഹ് മാന്‍, അഫ്‌സല്‍ എന്നിവരാണ് ടീം അംഗങ്ങള്‍.
അറബനമുട്ട് അറബി ബൈത്തിന്റെ അകമ്പടിയോടെയാണ് കളിക്കേണ്ടതെന്നും അറബി ഗാനമല്ല ഉപയോഗിക്കേണ്ടതെന്നും ഹയര്‍ സെക്കന്‍ഡറി ഫലം പറയുന്നതിന് മുന്നോടിയായി വിധികര്‍ത്താവ് പറഞ്ഞു. തലമുറ കൈമാറിവരുന്ന ഒരു കലയാണ് അറബന. റാതീബുമായി ബന്ധപ്പെട്ടാണിത്. സാധാരണ കുത്ത് റാതീബിനൊക്കെ ഈ ഭാഗങ്ങളില്‍ ദഫ് ആണ് ഉപയോഗിക്കാറുള്ളതെങ്കിലും തെക്കന്‍ ഭാഗങ്ങളിലെല്ലാം അറബന തന്നെയാണ് ഉപയോഗിക്കുന്നതെന്ന് വിധികര്‍ത്താവ് പറഞ്ഞു. ഇനി മുതല്‍ പരിശീലകര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മത്സരയിനമായി മാത്രം കാണാതെ ഭക്തിയോടെ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kerala, News, Kalolsavam, Dist. Kalotsavam: PMSAPTHS and Trikaripur HSS qualified to state level Arabanamuttu