Join Whatsapp Group. Join now!

ചരക്കുലോറി ടയര്‍ പഞ്ചറായി നടുറോഡില്‍; ദേശീയപാതയിലൂടെ ഗതാഗതം ഭീഷണിയില്‍

കുമ്പളയില്‍ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നടുറോഡില്‍ കുടുങ്ങിയ ചരക്കുലോറി ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കുമ്പള പെര്‍വാഡ് ദേശീയപാതയിലാണ് Kasaragod, Kerala, news, Kumbala, Lorry, Damaged; Lorry in Road
കുമ്പള: (www.kasargodvartha.com 19.11.2017) കുമ്പളയില്‍ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നടുറോഡില്‍ കുടുങ്ങിയ ചരക്കുലോറി ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കുമ്പള പെര്‍വാഡ് ദേശീയപാതയിലാണ് മണിക്കൂറുകളായി മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായി ലോറി നടുറോഡില്‍ കിടക്കുന്നത്.

ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് ടയര്‍ പഞ്ചറായി നടുറോഡില്‍ ലോറി നിര്‍ത്തിയത്. കൊച്ചിയില്‍ നിന്നും സാധനങ്ങളുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്നു ലോറി. ഒരു ഭാഗത്തേക്ക് ചരിഞ്ഞാണ് ലോറിയുടെ നില്‍പ്. ഇത് വഴി നടന്നു പോകാന്‍ പോലും പേടി തോന്നുന്നതായി നാട്ടുകാര്‍ പറയുന്നു.

ഞായറാഴ്ച ആയതിനാല്‍ ടയര്‍ മാറ്റിയിട്ട് യാത്ര തുടരാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് ലോറി മണിക്കൂറുകളായി നടുറോഡില്‍കിടക്കുന്നത്. എത്രയും വേഗം ജാക്കിയും അനുബന്ധ സാമഗ്രികളും കൊണ്ടുവന്ന് വണ്ടി നീക്കം ചെയ്യാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി ജീവനക്കാര്‍ പറയുന്നു. രാത്രി റോഡ് തിരക്കൊഴിയുന്നതോടെ വേഗതയില്‍ വരുന്ന വാഹങ്ങള്‍ക്ക് വന്‍ ഭീഷണിയായിരിക്കുകയാണ് ചരക്കു ലോറി.



Keywords: Kasaragod, Kerala, news, Kumbala, Lorry, Damaged; Lorry in Road

Post a Comment