ആലംപാടി: (my.kasargodvartha.com 06.11.2017) വിദ്യാനഗര്‍- നീര്‍ച്ചാല്‍- മുണ്ട്യത്തടുക്ക റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സിപിഎം സിവില്‍ സ്‌റ്റേഷന്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. നാലത്തടുക്ക സുകുമാര പണിക്കര്‍ നഗറില്‍ കെ എച്ച് മുഹമ്മദ് പതാക ഉയര്‍ത്തി. ജില്ലാ കമ്മിറ്റി അംഗം വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.
കെ വേണുഗോപാല്‍ രക്തസാക്ഷി പ്രമേയവും കെ എച്ച് മുഹമ്മദ് അനുശോചന പ്രമേയവും കെ ജെ ജിമ്മി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ വേണുഗോപാല്‍, ഫാത്വിമത്ത് സജ്‌ന, ഇബ്രാഹിം ഖലീല്‍, ശങ്കരന്‍ പുതുമണ്ണ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു, ഏരിയാ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി എം എ കരീം, സി വി കൃഷ്ണന്‍, എം രാമന്‍, എം കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ ജെ ജിമ്മി സെക്രട്ടറിയായി 13 അംഗ ലോക്കല്‍കമ്മിറ്റിയെ സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.
ആലംപാടി എന്‍ എ അബൂബക്കര്‍ ഹാജി നഗറില്‍ പൊതുസമ്മേളനം ജില്ലാ കമ്മിറ്റി അംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. കെ ജെ ജിമ്മി അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി അംഗം സഹീദ് റൂമി മുഖ്യപ്രഭാഷണം നടത്തി. കെ വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. നാലത്തടുക്കയില്‍നിന്ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവുമുണ്ടായി.
Keywords: Kerala, News, CPM, CPM Civil station local conference conducted