Join Whatsapp Group. Join now!

ബംബ്രാണ അണക്കെട്ട് കൃഷി യോഗ്യമാക്കുക: സിപിഎം

ബംബ്രാണ അണക്കെട്ട് കൃഷി യോഗ്യമാക്കണമെന്ന് ബംബ്രാണ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സഖാവ് News, Kerala, CPM, Local conference, Inauguration,
കളത്തൂര്‍:(my.kasargodvartha.com 15/11/2017) ബംബ്രാണ അണക്കെട്ട് കൃഷി യോഗ്യമാക്കണമെന്ന് ബംബ്രാണ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സഖാവ് ബാബു ഷെട്ടി നഗര്‍ മൈരളയില്‍ നടന്ന സമ്മേളനത്തില്‍ ത്യാംപണ്ണ ഷെട്ടി പതാക ഉയര്‍ത്തി. കെ സി മോഹനന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ സികെ രവീന്ദ്രന്‍ രക്ത സാക്ഷി പ്രമേയവും കുശല ഷെട്ടി അനുശോചന പ്രമേയവും സുബ്രഹ്മണ്യന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സുബ്രമണ്യന്‍, സുകേഷ് ഭണ്ഡാരി, കുശല ഷെട്ടി, പത്മിനി എന്നിവര്‍ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ദ്രിച്ചു. കുമ്പള ഏരിയാ സെക്രട്ടറി പി രഘുദേവന്‍ മാസ്റ്റര്‍, ഇബ്രാഹിം പുത്തിഗെ, പി മഹ് മൂദ് എന്നിവര്‍ സംസാരിച്ചു.

News, Kerala, CPM, Local conference, Inauguration,  CPM Bambrana local conference conducted

സുബ്രഹ്മണ്യനെ ബംബ്രാണ ലോക്കല്‍ സെക്രട്ടറിയായി പതിമൂന്ന് അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കളത്തൂര്‍ ചെക്പോസ്റ്റ് കേന്ദ്രീകരിച്ച് നടന്ന റെഡ് വളണ്ടിയര്‍ പരേഡിന്റെ അകമ്പടിയോടെ ബഹുജന മാര്‍ച്ച് കളത്തൂര്‍ ജംഗ്ഷനില്‍ വെച്ച് സിപിഎം ഏരിയാ സെക്രട്ടറി പി രഘുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം കര്‍ണാടക സംസ്ഥാന കമ്മിറ്റി അംഗം സുനില്‍ കുമാര്‍ ബജാല്‍, ഡിവൈഎഫ്ഐ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

സുബ്ബണ്ണ ആള്‍വ, സി എ സുബൈര്‍, പി മഹ് മൂദ്, ശങ്കറൈ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗിന്റെ വര്‍ഗീയ രാഷ്ട്രീയം വിട്ട് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തകരെ സ്വീകരിക്കുകയും പഴയകാല പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, CPM, Local conference, Inauguration,  CPM Bambrana local conference conducted

Post a Comment