ബദിയടുക്ക: (my.kasargodvartha.com 13.11.2017) പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാതെ മരണകുഴിയായ ചെര്‍ക്കള- കല്ലട്ക്ക റോഡിന്റെ മെക്കാഡം ടാറിംഗ് വേഗത്തിലാക്കണമെന്ന് സി.പി.എം ബദിയടുക്ക ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ ബജറ്റില്‍ തന്നെ ഈ റോഡിന്റ മെക്കാഡം ടാറിംഗിനായി മുപ്പത് കോടി രൂപ നീക്കി വെച്ചിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ സര്‍വ്വെ നടത്തിയതല്ലാതെ തുടര്‍ നടപടി ഉണ്ടായില്ലെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
കര്‍ണാടകയെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയാണിത്. ദിനം പ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനം കടന്നു പോകുന്നു. റോഡിന്റെ ദുരിതാവസ്ഥ കാരണം ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ നിര്‍ത്തലാക്കുന്ന സ്ഥിതിയിലാണ്. ബദിയടുക്ക സി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നും നിലവിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തി, നിര്‍ത്തലാക്കിയ ഐ.പി തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രകാശ അമ്മണ്ണായ കണ്‍വീനറായ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. രമനാഥ റൈ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍. ജയാനന്ദന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡി. സുബ്ബണ്ണ ആള്‍വ, എം. മദനന്‍ സംസാരിച്ചു. കെ. ജഗനാഥ ഷെട്ടിയെ സെക്രട്ടറിയായി പതിനൊന്നംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: CPM, Kerala, News, CPM Badiyadukka Local conference conducted.