Join Whatsapp Group. Join now!

കലക്ടറും, വിദ്യാധരന്‍ മാസ്റ്ററും അടക്കമുള്ളവര്‍ ഉറൂസ് നഗരിയില്‍

ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, ചലച്ചിത്ര സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഉത്തരമേഖല ജയില്‍ ഡി ഐ ജി ശ്യാം തങ്കച്ചന്‍, ഉത്തരമേഖല റീജിയണല്‍ ജയില്‍ വെല്‍ഫെയര്‍ Kerala, News, Religion, Malik Deenar Uroos, Visit
തളങ്കര: (my.kasargodvartha.com 11.11.2017) ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, ചലച്ചിത്ര സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, ഉത്തരമേഖല ജയില്‍ ഡി ഐ ജി ശ്യാം തങ്കച്ചന്‍, ഉത്തരമേഖല റീജിയണല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ വി മുകേഷ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസര്‍കോട് ട്രാഫിക് എസ് ഐ ശശിധരന്‍ എന്നിവര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു.

File Photo

തളങ്കര പുതിയ തറവാട് ക്ഷേത്ര പ്രതിനിധികളും സൗഹൃദ സന്ദേശവുമായി മാലിക് ദീനാര്‍ ഉറൂസ് നഗരിയിലെത്തി. ഉറൂസ് കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. ക്ഷേത്ര ഭാരവാഹികളായ കെ ടി സുബ്രഹ്മണ്യ, വിജയന്‍ കെ ആര്‍, അശോക് കെ ആര്‍, ദേവ്ദാസ് എസ്, മനോഹരന്‍, ഉറൂസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, കെ എ എം ബഷീര്‍, അസ്‌ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെ കെ പുറം, കെ എം അബ്ദുര്‍ റഹ് മാന്‍, ടി എ ശാഫി, കെ എച്ച് അഷ്‌റഫ്, ഉസ്മാന്‍ കടവത്ത് എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Malik Deenar Uroos, Visit.

Post a Comment